
ന്യൂഡൽഹി :
വ്യോമസേനാ ഉപമേധാവിയായി രാകേഷ് കുമാര്‍ സിംഗ് ഇന്ന് ചുമതലയേല്‍ക്കും . എയര്‍ മാര്‍ഷല്‍ അനില്‍ ഖ്ളോസ വിരമിച്ച സാഹചര്യത്തിലണ് രാകേഷ് കുമാര്‍ സിംഗ് പുതിയ വ്യോമസേനാ ഉപനോധാവിയായി ചുമതലയേല്റ്റത് .
സെന്‍ട്രല്‍ വ്യോമസേനാ ആസ്ഥാനത്ത് എയര്‍ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ന്യൂ ഡല്‍ഹിയിലുള്ള വ്യോമസേനാ ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫായും പ്രവര്‍ത്തിച്ചിട്ടുണ്ട് .
26 വ്യത്യസ്ത യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുള്ള രാകേഷ് കുമാര്‍ സിംഗിനെ രാജ്യം വിശിഷ്ട് സേവാ മെഡല്‍ , അതി വിശിഷ്ട് സേവാ മെഡല്‍ ,വായു സേനാ മെഡല്‍ എന്നിവ നല്കി ആദരിച്ചിട്ടുണ്ട് .