വ്യോമസേനാജെറ്റുകള്‍ കൂട്ടിയിടിച്ചു പൈലറ്റ് മരിച്ചു

ബംഗളൂരു: പരിശീലന പറക്കിലിനിടെ വ്യോമസേനയുടെ എയറോബാറ്റിക്‌സ് ടീമിലുള്ള സൂര്യകിരണ്‍ ജെറ്റുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. രണ്ടു പൈലറ്റുമാര്‍ രക്ഷപ്പെട്ടു. വിമാനാവശിഷ്ടങ്ങള്‍ പതിച്ച്‌ ഒരു സാധാരണക്കാരന് പരിക്കേറ്റു. നോര്‍ത്ത് ബംഗളൂരുവിലെ യേലഹങ്ക എയര്‍ബേസിലായിരുന്നു അപകടം. ഈ മാസം 20 മുതല്‍ 24 വരെ ബംഗളൂരുവില്‍ നടക്കുന്ന എയറോ ഇന്ത്യ-2019 മെഗാ ഷോയുടെ ഭാഗമായായിരുന്നു പരിശീലനം.