KERALA വിദ്യാഭ്യാസം.

വർണത്തൊപ്പിയും വർണക്കുടകളുമായി നവാഗതരെ വരവേൽക്കാനൊരുങ്ങി വിദ്യാലയങ്ങൾ..

img

അവധിക്കാലത്തിനുശേഷം ഇന്ന് അക്ഷരമുറ്റമുണരും. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറിവരെ പ്രവേശനോത്സവത്തിന് ഒരുക്കങ്ങിക്കഴിഞ്ഞു. വർണത്തൊപ്പിയും പൂക്കളുമായി നവാഗതരെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് എല്ലാ വിദ്യാലയങ്ങളും.

ചുമരുകളിൽ വർണം ചാലിച്ചും ഉദ്യാനം മനോഹരമാക്കിയും ക്ലാസ്‌മുറികൾ ഹൈടെക്കാക്കിയും വിദ്യാലയങ്ങൾ പരമാവധി ആകർഷണീയമാക്കി.

മുരുകൻ കാട്ടാക്കടയുടെ വരികളാണ് ഇത്തവണയും പ്രവേശനോത്സവ ഗാനം. ‘വർണപ്പട്ടുകൾ തുന്നിയൊരുക്കിയ കൂടാരം….’’ എന്നുതുടങ്ങുന്ന ഗാനത്തിന് മിക്ക വിദ്യാലയങ്ങളിലും കുട്ടികൾ നൃത്തച്ചുവടുകൾ ഒരുക്കിയിട്ടുണ്ട്. പ്രവേശനോത്സവ റാലി, മധുരവിതരണം, പഠനോപകരണ വിതരണം, കലാപരിപാടികൾ എന്നിവ എല്ലാ വിദ്യാലയങ്ങളിലുമുണ്ടാകും.

READ ALSO  ദർഘാസ് ക്ഷണിച്ചു

വിദ്യാലയവും പരിസരവും ശുചിയാക്കാൻ ജനകീയ കൂട്ടായ്മകളും രംഗത്തിറങ്ങി. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമന്നതിനാൽ കടലാസ്, ഓല തോരണങ്ങളാണ് ഒരുക്കുന്നത്. ദീർഘനേരമുള്ള പ്രസംഗമുണ്ടാവില്ല. പകരം കലാപരിപാടികളുണ്ടാകും. കാലവർഷം മടിച്ചുനിൽക്കുന്നതിനാൽ മിക്ക വിദ്യാലയങ്ങളും കടുത്ത ജലക്ഷാമത്തിലാണ്.

വിവിധ സ്കൂളുകളിൽ അതാതിടത്തെ ജനപ്രതിനിധികളും സാംസ്ക്കാരിക പ്രവർത്തകരും സ്കൂൾ അങ്കണങ്ങളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും, സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും തന്നെ നിർവ്വഹിക്കുന്നതായിരിക്കും,

പതിവിനു വിപരീതമായി മുഖഛായ മാറിയ വിദ്യാലയങ്ങൾ ഹൈടെക്നിലവാരത്തിലാണ് തയ്യാറായിരിക്കുന്നത്..

%d bloggers like this: