SCIENCE Technology

ശത്രുക്കൾക്ക് മേൽ ത്രി നേത്രവുമായി ഇന്ത്യ ; വർഷങ്ങളുടെ തുടർ പരീക്ഷണ വിജയം.. റിസാറ്റ് 2-ബി ആർ-1 മെയ് 22ന് മിഴി തുറക്കും

img

ന്യൂഡൽഹി :

ആകാശത്ത് സാങ്കേതിക വിദ്യയുടെ തൃക്കണ്ണ് തുറക്കാനൊരുങ്ങി ഇന്ത്യ . ഇന്ത്യയുടെ റഡാർ ഇമേജിംഗ് ഉപഗ്രഹം റിസാറ്റ് 2-ബി ആർ-1 മെയ് 22ന് ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും ഐ.എസ്.ആർ.ഓ വിക്ഷേപിക്കും .

വ്യാഴവട്ടങ്ങൾ നീണ്ട തുടർ പരീക്ഷണങ്ങളിലൂടെയാണ് ഈ നേട്ടം ഇന്ത്യ സ്വായത്തമാക്കുന്നത്.,

റിസാറ്റ് 1

റിസാറ്റ് പരമ്പരയിലെ മുൻ ഉപഗ്രഹങ്ങളെ അപേക്ഷിച്ച് കൂടുതൽ നവീനമായ സാങ്കേതിക വിദ്യയിലാണ് റിസാറ്റ് 2-ബി ആർ-1 ഒരുങ്ങുന്നത് . പുതിയ ഉപഗ്രഹം റിസാറ്റ് പരമ്പരയിലെ മുൻഗാമികളോട് ആകാര സാദൃശ്യമുള്ളതാണെങ്കിലും ഘടനാപരമായി വ്യത്യാസമുണ്ട് . ഒരേ സമയം പര്യവേക്ഷണത്തിനും നിരീക്ഷണത്തിനും സാദ്ധ്യമാകുന്ന തരത്തിലാണ് ഇത് രൂപ കൽപ്പന ചെയ്തിരിക്കുന്നത് .

റിസാറ്റിന്റെ x-ബാൻഡ് സിന്തെറ്റിക് അപ്പേർച്ചർ റഡാർ (S.A.R) രാപകൽ ഭേദമില്ലാതെ കാലാവസ്ഥാ പ്രവചനത്തിനും നിരീക്ഷണത്തിനും ഉതകുന്നതാണ് . മേഘങ്ങൾക്കിടയിലൂടെ തുളഞ്ഞു കയറാനും ഒരു മീറ്റർ വരെ ഉപക്ഷേപത്തിൽ ചിത്രങ്ങൾ അടുത്തു കാണിക്കാനും ഇതിന് സാധിക്കും . ഒരു മീറ്റർ വരെ അകലത്തിൽ വേർതിരിക്കപ്പെട്ടിരിക്കുന്ന വസ്തുക്കളെ മിഴിവോടെ പകർത്താനുള്ള കഴിവും ഇതിനുണ്ട് .

ഭൂമിയിലെ ഒരു വസ്തുവിന്റെ ചിത്രം പ്രതിദിനം രണ്ടോ മൂന്നോ തവണ മിഴിവോടെ പകർത്താൻ റിസാറ്റിന് സാധിക്കും . അതു കൊണ്ട് തന്നെ പാക് അധീന കശ്മീരിലെ ഭീകരവാദി ക്യാമ്പുകൾ അടക്കമുള്ളവയെ കൃത്യമായി അടയാളപ്പെടുത്താൻ ഇതിന് സാധിക്കും .

ഭാരതീയ സുരക്ഷാ സേനകളുടെ എല്ലാ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളെയും ശക്തിപ്പെടുത്തുന്നത് വഴി ദേശ സുരക്ഷയെ ബാധിക്കുന്ന നേരിയ ഭീഷണികളെ പോലും മുൻകൂട്ടി അറിയിക്കാൻ ഇതിന് സാധിക്കും .

സമുദ്രത്തിലൂടെ നീങ്ങുന്ന യാനങ്ങളെയും ട്രാക്ക് ചെയ്യാൻ കഴിവുള്ള റിസാറ്റിന്റെ സഹായത്തോടെ ഇന്ത്യൻ സമുദ്രാതിർത്തി മേഖലകളിലെ ചൈനീസ് കപ്പലുകളുടെ സാന്നിദ്ധ്യവും അറബിക്കടലിലെ പാക് നാവിക യാനങ്ങളുടെ നീക്കങ്ങളും തത്സമയം വിലയിരുത്താൻ ഇന്ത്യക്ക് ഇനി അതിവേഗം കഴിയും .

റിസാറ്റിന്റെ മുൻ വകഭേദങ്ങളുടെ സഹായത്തോടെയാണ് 2016ലെ മിന്നലാക്രമണങ്ങളും 2019ല ബലാക്കോട്ട് വ്യോമാക്രമണവും ഇന്ത്യൻ സേനകൾ നിർവ്വഹിച്ചത് .

ഐ.എസ്.ആർ.ഓയുടെ ദുരന്ത നിവാരണ ക്ഷമത ഉദ്ദീപിപിക്കാനും റിസാറ്റിന്റെ പുതിയ രൂപത്തിന് ക്ഷമതയുണ്ട് .

ഇസ്രായേലിൽ രൂപകൽപ്പന ചെയ്ത റിസാറ്റ്-2 ഉപഗ്രഹം സുരക്ഷാ സേനകളുടെ നിരീക്ഷണ സംവിധാനങ്ങളെ നിലവിൽ ത്വരിതപ്പെടുത്തുന്നുണ്ട് . 536 കിലോമീറ്റർ ഉയരത്തിൽ നിന്നും ഇന്ത്യൻ അതിർത്തി മേഖലകളെ ഇരുപത്തിനാല് മണിക്കൂറും ഇത് നിരീക്ഷിച്ച് പോരുന്നു . പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ബീം സ്കാനിംഗ് റഡാറുകളെ അപേക്ഷിച്ച് റിസാറ്റ് 2-ബി ആർ-1 ന്റെ ഏറ്റവും വലിയ സാങ്കേതിക വ്യത്യാസം ഇത് ഒരു മേഖലയിലെ ലക്ഷ്യ സ്ഥാനത്തിന്റെ അന്തിമ ഘടനാ ഉപക്ഷേപങ്ങളെ റഡാർ ആന്റിനയുടെ ചലനങ്ങളുടെ സഹായത്തോടെ രേഖപ്പെടുത്തുന്നു എന്നതാണ് . റഡാർ സംവേദനങ്ങളെ വസ്തുവിൽ നിന്ന് തിരിച്ച് ആന്റിനയിൽ എത്തിക്കുമ്പോൾ ഇതിൽ വലിയ ഛേദം സൃഷ്ടിക്കപ്പെടുന്നു . ഛേദത്തിന്റെ വലുപ്പം ദൃശ്യങ്ങളുടെ മിഴിവേറ്റുന്നു എന്നതാണ് റിസാറ്റ് ശ്രേണിയിലെ നവാതിഥിയുടെ പ്രകടമായ സവിശേഷത .

ഇന്ത്യയുടെ കാലാവസ്ഥാ പ്രവചനത്തിനും അതിർത്തി നിരീക്ഷണത്തിനും ഒരേ പോലെ പുതിയ മാനങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള റിസാറ്റ് 2-ബി ആർ-1 ന്റെ വിക്ഷേപണത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം .

%d bloggers like this: