GENERAL

ശബരിമല ഇന്ന് അടയ്ക്കും ; ഇലക്ഷൻ സമയത്തെ ഇരട്ടത്താപ്പിന് ബിജേപിക്ക് ഇട കൊടുക്കാതെ യുവതികളെ തിരിച്ചയച്ച് പൊലീസ്….

img

പത്തനംതിട്ട :
മേട മാസ-വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും .

ദേവസ്വം ബോർഡിന്റെ കലണ്ടറിലും ഡയറിയിലും നൽകിയതിനേക്കാൾ ഒരു ദിവസം നേരത്തയാണ് മേടമാസ-വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നത് . ഇത് ഭക്തരിൽ ആശങ്ക ഉളവാക്കിയിരുന്നു .

നട തുറന്നിരുന്ന 10 ദിവസവും നെയ്യഭിഷേകം , കളഭാഭിഷേകം, പടിപൂജ എന്നീ പൂജകൾ ഉണ്ടായിരുന്നു .

വിഷു ദിനമായ ഇക്കഴിഞ്ഞ 15 ന് പത്തനംതിട്ട ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ , ചാലക്കുടിയിലെ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ എന്നിവർ സന്നിധാനത്തെത്തി ദർശനം നടത്തി .

READ ALSO  സ്വോട്ട് ഗവേഷണപദ്ധതിയിൽ നാസയ്ക്കൊപ്പം കേരളവും

സാധാരണ ഗതിയിൽ മണ്ഡല മകര വിളക്ക് കഴിഞ്ഞാൽ ഏറ്റവും അധികം ഭക്തർ ദർശനത്തിനായി എത്തുന്നത് മേടമാസ-വിഷു പൂജകൾക്കാണ് . എന്നാൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പായതിനാൽ ഇത്തവണ ഭക്തരുടെ എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെട്ടു .

തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ പരമാവധി വിവാദങ്ങൾ ഒഴിവാക്കാൻ ദേവസ്വം ബോർഡിനും പോലീസിനും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരുന്നു . അതിനാൽ തന്നെ ആചാര ലംഘനത്തിനായി ഇക്കുറി യുവതികൾ ആരും ശബരിമല ലക്ഷ്യം വെച്ച് എത്തിയില്ല .

READ ALSO  കേരളാ പോലീസിലെ എട്ടു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

സാധാരണ ഗതിയിൽ പമ്പ വരെ യുവതികൾ എത്താറുണ്ട് . പമ്പ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി ഇക്കൂട്ടർ തങ്ങൾക്ക് ഒപ്പം വന്നവരെ കാത്ത് പമ്പ ഗാർഡ് റൂമിന് സമീപം കാത്തു നിൽക്കാറാണ് പതിവ് . എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതിനാൽ ഇക്കുറി കുടുംബത്തോടൊപ്പം വന്ന യുവതികളെ നിലക്കലിൽ പോലീസ് തന്നെ തടഞ്ഞത് ശ്രദ്ധേയമായി . പമ്പ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ട് കൂടി , പോലീസ് അതിന് അനുവദിച്ചില്ല .

ഇനി ഇടവമാസ പൂജകൾക്കായി മെയ്യ് 14 ന് വൈകിട്ടാണ് ക്ഷേത്രനട തുറക്കുക .ആ സമയം തെരഞ്ഞെടുപ്പ് കഴിയുന്നതിനാൽ ആചാര ലംഘനത്തിന് യുവതികളെ എത്തിക്കുമോ എന്ന ആശങ്ക ഭക്തരിൽ ഉണ്ട് .

%d bloggers like this: