POLITICS

ശബരിമല പറയാതെ പറഞ്ഞ്, കോൺഗ്രസ്സിനെതിരെയും CPIM നെതിരെയും മോദി..

img

ആചാരസംരക്ഷണത്തിന് വേണ്ടി നില കൊള്ളും, സുപ്രീംകോടതിയിൽ തെളിയിക്കും: നരേന്ദ്രമോദി

തിരഞ്ഞെടുപ്പു കമ്മീഷൻ രാഷ്ട്രീയ പ്രേരിതമായ റെയ്ഡുകൾക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടും, വിലക്കിയിട്ടും അത് രാഷ്ട്രീയ പ്രേരിതമായിരുന്നു എന്ന ആരോപണം അരക്കിട്ടുറപ്പിക്കുന്ന വാക്കുകളോടെ മോദി, സ്വന്തം ഭരണ നേട്ടങ്ങൾ പറയാനില്ലാത്ത മോദി.

കോഴിക്കോട്: കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ ‘വിജയ് സങ്കൽപ്’ റാലിയിലും രാഹുൽ ഗാന്ധിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ ‘തുഗ്ലക്ക് റോഡ് അഴിമതി’ നടക്കുകയാണെന്ന് മോദി ആരോപിച്ചു. തുഗ്ലക്ക് റോഡിൽ താമസിക്കുന്ന ഉന്നത കോൺഗ്രസ് നേതാവ് ആരാണെന്ന് അറിയാമോ? ഉത്തരേന്ത്യയിൽ നടക്കുന്ന റെയ്‍ഡുകളിൽ കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത് – മോദി പറഞ്ഞു.

‘എല്ലാ മലയാളികൾക്കും എന്‍റെ വിഷു ആശംസകൾ’ എന്ന് പറഞ്ഞാണ് നരേന്ദ്രമോദി മോദി പ്രസംഗം തുടങ്ങിയത്. കോഴിക്കോട്ടെ തളി മഹാക്ഷേത്രത്തെക്കുറിച്ച് പറഞ്ഞ മോദി, ഇവിടത്തെ ജനങ്ങളുടെ ഊർജവും എടുത്തു പറയേണ്ടതാണെന്ന് മോദി വ്യക്തമാക്കി.

മോദിയുടെ പ്രസംഗം ഇങ്ങനെ:

# ബിജെപിയുടെ ദേശീയ കൗൺസിൽ യോഗം കോഴിക്കോട്ട് നടന്നപ്പോൾ ഇവിടത്തെ ജനങ്ങളുടെ ഊർജം ഞാൻ കണ്ടറിഞ്ഞതാണ്

# ബിജെപിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഞാനിവിടെ വന്നത്.

# വർഗീയ കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും ഇവിടെ ദശാബ്ദങ്ങളായി ഇവിടം ഭരിച്ച് നശിപ്പിച്ചു.

# ബിജെപിയുടേത് ബദൽ രാഷ്ട്രീയമാണ്

# എൽഡിഎഫും യുഡിഎഫും പേരിൽ മാത്രമേ വ്യത്യാസമുള്ളൂ. പ്രവൃത്തികൾ മാത്രമേ വ്യത്യാസമുള്ളൂ.

# ഇരു മുന്നണികളും ഈ സംസ്ഥാനത്തെ അഴിമതിയിൽ മുക്കി.

# 2016-ൽ കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനങ്ങളാണ്. നിരവധി മന്ത്രിമാർ അഴിമതിയാരോപണങ്ങളിൽ പെട്ട് രാജി വച്ചു. അതുകൊണ്ടാണ് ഇവിടെ വ്യാവസായിക വികസനം വരാത്തത്.

# കോംട്രസ്റ്റ് തൊഴിലാളികൾ നീതിയ്ക്ക് വേണ്ടി കാത്തിരിക്കുന്നു, മാവൂർ ഗ്വാളിയോർ റയൺസിപ്പോഴും തുറക്കാതെ തുടരുന്നു. അത് ഇവിടത്തെ സർക്കാരുകളുടെ പിടിപ്പ് കേടാണ്.

# ‘വിജയ് സങ്കൽപ്’ റാലിയിലും രാഹുൽ ഗാന്ധിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

# ഇന്ത്യയിൽ ‘തുഗ്ലക്ക് റോഡ് അഴിമതി’ നടക്കുകയാണെന്ന് മോദി ആരോപിച്ചു

# തുഗ്ലക്ക് റോഡിൽ താമസിക്കുന്ന ഉന്നത കോൺഗ്രസ് നേതാവ് ആരാണെന്ന് അറിയാമോ? ഉത്തരേന്ത്യയിൽ നടക്കുന്ന റെയ്‍ഡുകളിൽ കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്.

# സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത്.

# കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് കപട ബുദ്ധിജീവികൾ മിണ്ടാത്തതെന്താണ്?

# ത്രിപുര ഓർക്കുന്നില്ലേ, ഇടത് പക്ഷം അവിടെ തകർന്നടിഞ്ഞ് ബിജെപി അധികാരത്തിലെത്തി.

# സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഇടത് പക്ഷത്തിന് ഇരട്ടത്താപ്പാണ്.

# മുത്തലാഖ് പോലെയുള്ള ക്രൂരമായ നടപടികളെ ന്യായീകരിക്കുന്നതും ഇതേ ഇടത് പക്ഷം തന്നെയാണ്.

# ഇവിടത്തെ കപട ബുദ്ധിജീവികൾ, ടുക്ഡേ ടുക്ഡേ ഗ്യാങുകൾ, കപട സന്നദ്ധ സംഘടനകൾ, നഗര മാവോയിസ്റ്റുകൾ ഒക്കെ ഉയർന്നു വരികയാണ്.

# ഈ കേരളത്തെ ലബോറട്ടറിയായാണ് കാണുന്നത്. ഇവിടത്തെ ജനങ്ങളുടെ വികാരത്തെ അവഹേളിക്കുകയാണ്.

# ഇവർ സ്വയം വിളിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ വക്താക്കളെന്നാണ്, അത് ജനങ്ങൾക്ക് നിഷേധിക്കുന്നു.

# യുഡിഎഫും എൽഡിഎഫും കേരളത്തിലെ ആചാരങ്ങൾ തകർക്കാമെന്ന് കരുതിയാൽ അവർക്ക് തെറ്റി.

# ബിജെപി കേരളത്തോടൊപ്പമാണ്, ജനങ്ങളുടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമൊപ്പമാണ്.

# ചിലർക്ക് രാഷ്ട്രീയലാഭത്തിന് വേണ്ടി വിശ്വാസവും മുത്തലാഖ് പോലെയുള്ള അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നില്ല.

# രാജ്യത്തിന്‍റെ ആചാരങ്ങളും സാംസ്കാരിക പാരമ്പര്യവും കാത്തു സൂക്ഷിക്കപ്പെട്ടതാണ്. വിദേശശക്തികൾ അത് തകർക്കാൻ ശ്രമിച്ചു. എന്നിട്ടും നടന്നില്ല.

# ഇപ്പോൾ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചില ശക്തികൾ ആചാരം ലംഘിക്കാൻ നോക്കി.

# നമ്മുടെ സംസ്കാരങ്ങളിലുള്ള കടന്നുകയറ്റം അനുവദിക്കില്ല. വിശ്വാസികൾക്ക് നേരെയുള്ള ലാത്തി പ്രയോഗം അംഗീകരിക്കില്ല.

# രാജ്യത്തെ ആചാരം സംരക്ഷിക്കാൻ ലാത്തിയടി കൊള്ളണോ?

# ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിയ്ക്ക് മുമ്പാകെ വയ്ക്കും.

# ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നൽകും

# സ്ത്രീശാക്തീകരണത്തിന് വേണ്ടി സംസാരിക്കുന്നവർ ഐസ്ക്രീം പാർലർ കേസും സോളാർ കേസും ഓർക്കണം.

# എൻഡിഎ സർക്കാരിന്‍റേത് ‘സബ് കാ സാഥ്, സബ് കാ വികാസ്’ എന്ന് മുദ്രാവാക്യമാണ്.

➖➖➖➖➖➖➖➖➖➖➖➖➖➖➖➖
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
*ന്യൂസ് PAPERS*
*റേഡിയോ ന്യൂസ്*
*തൊഴിൽവാർത്ത*
*ഹെൽത് ടിപ്സ്*
*തുടങ്ങി*
*ന്യൂസ് UPDATES ആവശ്യം ഉള്ളവർ*
*24*7 NEWS* *ഏതെങ്കിലും*
*ഒരു ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
*എല്ലാ ഗ്രൂപ്പിലും ഒരേ വാർത്തകൾ ആയിരിക്കും * *കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക*
➖➖➖➖➖➖➖➖➖➖➖
https://chat.whatsapp.com/LOrJ2eEBfvrKogSTgwdLq1
https://chat.whatsapp.com/EU9GUdpgFb2LBjXNq8ny4K
https://chat.whatsapp.com/C8KZ3UoVLi5DmlXj09Nrht
https://chat.whatsapp.com/ImMeFxeU5JoJnmlBawRCAj
https://t.me/joinchat/AAAAAFPc0fjpwy8-2Nvlpg
https://chat.whatsapp.com/HSEygBqFbovLZTXCOSTWGR
https://chat.whatsapp.com/CNMrh9PgGUe1zU16a0VGpF
==============
24×7 NEWS Facebook page please like & share https://www.facebook.com/24x7NEWS-304349010194597/
====================
*ഈ ലിങ്ക് നിങ്ങളുടെ കൂട്ടുകാരിൽ എത്തിക്കു*
➖➖➖➖➖➖➖➖➖➖➖

%d bloggers like this: