COVER STORY POLITICS Uncategorized

ശബരിമല വിധിക്കു പിന്നിൽ BJP തന്നെ, തെളിവുകൾ പുറത്ത്..

img

ശബരിമലയിൽ യുവതീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയ പ്രേരണ കുമാരി കഴിഞ്ഞ മണ്ഡലകാലത്തിനു മുമ്പു ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന പേരായിരുന്നു, അവരും ചേർന്നായിരുന്നു, ശബരിമലയിൽ സ്ത്രീ പ്രവേശനം പ്രായഭേദമെന്യേ ആവശ്യപ്പെട്ടതും ,12 വർഷത്തോളം സുപ്രീം കോടതിയിൽ വാദപ്രതിവാദങ്ങൾ നടത്തി, ഒടുവിൽ സ്ത്രീ പ്രവേശനം സാധ്യമാക്കിയതും,

എന്നാൽ BJP ഒഴികെ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രേരണാകുമാരിക്ക് BJP യുമായുള്ള ബന്ധം ഉറപ്പിച്ചു പറയുമ്പോഴും ,അവരും BJP കേന്ദ്ര നേതൃത്വവും ആ പങ്ക് നിഷേധിക്കുകയായിരുന്നു പതിവ്. ശബരിമല വിഷയത്തിൽ കോടതി വിധി ആദ്യം അനുകൂലിക്കുകയും, ഒരു വിഭാഗം സ്ത്രീകൾ വിധിക്കെതിരെ നിലനിന്നപ്പോൾ ചുവടുമാറ്റി ,ജനകീയ അടിത്തറ വിപുലീകരിക്കാം എന്ന ദുഷ്ടലാക്കോടെ RSS – BJP വിഭാഗം കേരളത്തിലെ സാമൂഹിക അന്തരീക്ഷം മലീമസമാക്കുന്ന സമരമുറകളിലേക്ക് ഇറങ്ങുകയും, മണ്ഡലകാലം ദുരനുഭവമാക്കുകയും, സമാധാനാന്തരീക്ഷം തകർക്കുകയുമാണുണ്ടായത്.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയപ്പോൾ പ്രേരണ കുമാരി ആരാണെന്നും ,അവർക്ക് BJP യുമായുള്ള ബന്ധവും മറ നീക്കി പുറത്തു വന്നിരിക്കുകയാണ്. അവർ ഹർജി കൊടുത്ത് അനുകൂല വിധി നേടാൻ .. സംഘികൾ വിധി നടപ്പാക്കുന്നത് തടയാൻ നാട്ടിൽ കലാപവും അക്രമങ്ങളും നടത്തി..

നിങ്ങളോര്‍ക്കുന്നില്ലേ ?പ്രേരണാ കുമാരി എന്ന അഭിഭാഷകയെ. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്നു പ്രേരണാകുമാരി. പ്രേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ‌്മി ശാസ‌്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നടത്തിയത്. ഇവര്‍ക്കുള്ള സംഘപരിവാര – ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ അവകാശവാദം. പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് പ്രസംഗിച്ചതിന് മന്ത്രി കടകംപള്ളിക്കെതിരെ ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ച പ്രേരണാകുമാരി കേസ് കൊടുക്കാന്‍ തയ്യാറായില്ല. അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണ്. ദില്ലിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാകുമാരി ബിജെപി ലീഗല്‍ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണ്. ബിജെപിയുടെ നേതൃനിരയില്‍ പെട്ട പ്രേരണാകുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്.

പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവപ്രവര്‍ത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീപ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വര്‍ഷം കേസ് നടത്തിച്ചതും ചൗക്കീദാര്‍ പ്രേരണാകുമാരി അടക്കമുളള സംഘപരിവാറുകാരായ, ബിജെപിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തിയപ്പോള്‍ ,അന്ന് അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കുള്ള കാലത്തിന്റെ മറുപടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കുറേക്കൂടി ദൃഢമായ തെളിവുകള്‍.

ആര്‍എസ്എസുകാരാണ് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നടത്തിയതെങ്കില്‍ നിങ്ങളെന്തിനാണ് അത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിവരക്കേട് ചോദിച്ച് വരുന്നവര്‍ക്കായി മുന്‍കൂര്‍ മറുപടി നല്‍കാം.

വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. ഭരണഘടനാ ബ‍ഞ്ചിന്റെ വിധിയാണ് സര്‍ക്കാരിന് ബാധകം. അത് പുനപരിശോധിക്കപ്പെട്ടാല്‍ അതും സര്‍ക്കാര്‍ അനുസരിക്കും. ആടിനെ പട്ടിയാക്കുന്ന നുണപ്രചാരണ വേലയുമായി വീടുകള്‍ കയറിയിറങ്ങുന്ന സംഘപരിവാറുകാരന്റെ ദുഷ്ടലാക്ക് ഈ നാട് തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും ശബരിമല യുവതീപ്രവേശന കേസ് നൽകിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരൻ പിള്ളയും അടക്കമുള്ളവർ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതൽ തെരുവോരങ്ങളിൽ വരെ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങൾ മാപ്പ് പറയണം.

എന്നാണ് വിധി നടപ്പാക്കുമെന്ന് ഉറപ്പു നൽകിയ ഇടതുപക്ഷക്കാരെല്ലാം ഇന്നു സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്. ദേവസ്വം മന്ത്രിയടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ ഭാഷയിലാണ്, RSS – BJP കപടനാടകത്തിനെതിരെ പ്രതികരിച്ചത്.

എന്തായാലും പ്രബുദ്ധരായ കേരള ജനതയ്ക്കു മുന്നിൽ ഈ സത്യം മറ നീക്കി പുറത്തുവന്നത് BJP നേതൃത്ത്വത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്, മണ്ഡലകാല വൃതശുദ്ധിയുടെ ഭാഗമായ കറുത്ത വസ്ത്രവുമായി വോട്ടു തേടിയിറങ്ങിയ കെ സുരേന്ദ്രനെതിരെയും ജനങ്ങളുടെ അനിഷ്ടം പടരുകയാണ്.

കേന്ദ്രത്തിലാണെങ്കിൽ ഗ്രാമ ഗ്രാമാന്തരങ്ങളിൽ മേരാ പി എം ചോർ ഹേ. ചൗക്കി ദാർ ചോർ ഹേ എന്നീ മുദ്രാവാക്യങ്ങൾ BJP ഇതര വിഭാഗത്തിന് കരുത്തായി മാറിയിരിക്കയാണ്..

%d bloggers like this: