POLITICS

ശബരിമല വിധി നടപ്പാക്കുന്നതിൽ ജാഗ്രത കുറവുണ്ടായി , ഇനി സർക്കാർ എടുത്ത നിലപാട് മാറ്റേണ്ട കാര്യമില്ല ; വിമർശനങ്ങളുമായി സി.പി.എം സംസ്ഥാന സമിതി..

img

തിരുവനന്തപുരം :

ശബരിമല വിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായതായി സി.പി.എം സംസ്ഥാന സമിതി . എന്നിരുന്നാലും സംസ്ഥാന സർക്കാർ എടുത്ത നിലപാടിൽ നിന്ന് ഇനി പിന്മാറേണ്ട കാര്യമില്ല , പിന്മാറുന്നത് സംഘടനാ തലത്തിൽ പാർട്ടിയെ ബാധിക്കും .

പാർട്ടി വോട്ടുകൾ എറെയും പോയത് ബി.ജെ.പിയിലേക്കാണ് . പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർന്നത് ശബരിമലയുടെ കാര്യത്തിൽ വോട്ടർമാർ തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് . ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും സമിതിയിൽ ആവശ്യമുയർന്നു .

വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടതായും, പരമ്പരാഗതമായി പാർട്ടിയിൽ നിന്നിരുന്ന വിശ്വാസികളുടെ വോട്ട് പോലും ചോർന്നതായും സി.പി.എം സംസ്ഥാന സമിതി റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു .

%d bloggers like this: