
തിരുവനന്തപുരം :
തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് സന്ദര്‍ശിച്ചു .
ശോഭാ സുരേന്ദ്രൻ , കുമ്മനം രാജശേഖരൻ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തിയത് .
ഇന്ന് രാവിലെയാണ് ശശി തരൂരിനെ നിർമ്മല സീതാരാമൻ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത് .
ട്വിറ്ററിലൂടെ ശശി തരൂര്‍ നിർമ്മല സീതാരാമന് തന്നെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചു . ഇന്ത്യന്‍ രാഷ്ടീയത്തില്‍ കാണുന്ന അപൂര്‍വ മര്യാദയാണിതെന്നും അതിന്റെ ഉത്തമ ഉദാഹരമാണ് നിർമ്മല തന്നെ കാണാനെത്തിയതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു .
ഇന്നലെ രാവിലെ പതിനൊന്നോടെ തുലാഭാരം നടത്തുന്നതിനിടെയാണ് ത്രാസ് പൊട്ടി വീണത് . തരൂരിന്റെ തലയ്ക്കും കാലിനുമാണ് പരിക്കേറ്റത് തലയ്ക്ക് 11 തുന്നലുണ്ട് .