
കാഴ്ച്ചപ്പാടില്ലാത്ത വികസനത്തിൻറെ ഇരയായി നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ‘ശാന്തിവന’ത്തിലെ ജൈവവൈവിദ്ധ്യത്തെ നേരിൽ കണ്ടറിയാൻ, സുസ്ഥിരവികസനവും ജൈവവൈവിദ്ധ്യ സംരക്ഷണവും പാഠപുസ്തകങ്ങളിലും ബോധവൽക്കരണ ക്ലാസുകളിലും മാത്രം മതിയോ എന്ന സംശയങ്ങൾ ദൂരീകരിക്കാൻ. പ്രിയപ്പെട്ടവരേ … നമുക്ക് ഒന്ന് ഒത്തുചേരാം … സംവദിക്കാം … വരിക
#save_santhivanam
#ശാന്തിവനത്തോടൊപ്പം
കാര്യപരിപാടി
10.30 ഈശ്വര പ്രാർത്ഥന,
10.30 മുതൽ 11 മണി വരെ ശാന്തി വനം നേരിടുന്ന പ്രശനങ്ങളെ കുറിച്ച് മീന ചേച്ചി സംസാരിക്കുന്നു 11 മുതൽ 12.30 വരെ ഇക്കാലഘട്ടത്തിൽ കാവുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യത്തേക്കുറിച്ച് ബൈജു Kവാസുദേവൻ സംസാരിക്കുന്നു.12.30 മുതൽ 1.30 വരെ വരും കാല പ്രവർത്തനത്തേ കുറിച്ച് കൂടിയാലോചന 1.30 മുതൽ 2 മണി വരെ ലഘുഭക്ഷണം 2.30 ന് ചെറിയൊരു വിലാപയാത്രയോടു കൂടി കാവിൽ മരണപ്പെട്ട മരങ്ങളെ പ്രതീകാത്മകമായി സംസ്ക്കരിക്കുന്നു. മൂന്നു മണി മുതൽ 4 മണിവരെ കാവിലെ ജൈവവൈവിദ്യങ്ങളെ പരിചയപ്പെടുത്തുന്നു