പരിസ്ഥിതി.

“ശാന്തി വനത്തിലേക്ക്….. ” ആദി സൂര്യൻ എഴുതുന്നു

img

വഴിക്കുളങ്ങര:

നിർദ്ദിഷ്ട ചെറായി മന്നം 110 kv വൈദ്യുത ലൈൻ വലിക്കൽ ശാന്തിവനത്തിന്റെ സ്വാഭാവിക കാട് നശിപ്പിക്കുന്നതിനെതിരെ നടന്നുവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ശാന്തിവനം സംരക്ഷണ സമിതിയുടെ സംസ്ഥാന കൺവെൻഷൻ ശാന്തിവനത്തിൽ നടന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പരിസ്ഥിതി സംഘടനകളും വ്യക്തികളും ഇതിൽ പങ്കെടുത്തു. വഴിക്കുളങ്ങര ജംഗ്ഷൻ ചുറ്റി ശാന്തിവനത്തിൽ അവസാനിച്ച പ്രകടനത്തിന് സംരക്ഷണ സമിതി പ്രവർത്തകരായ ദിവ്യ അൽമിത്ര, ബൈജു കെ വാസുദേവൻ, രഞ്ജിത് ചിറ്റാടെ, ആദിസൂര്യൻ, എം. എൻ. പ്രവീൺകുമാർ എന്നിവർ നേതൃത്വത്തെ നൽകി.

പ്രൊഫ. കുസുമം ജോസഫ് അധ്യക്ഷയായ കൺവെൻഷനിൽ പങ്കെടുത്തുകൊണ്ട് ഡോ.വി . എസ് .വിജയൻ, സുനിൽ. പി. ഇളയിടം, എസ്. പി. രവി, വിളയോടി വേണുഗോപാൽ, ഫാ. അഗസ്റ്റിൻ വട്ടോളി, ഡോ. ഇന്ദുചൂഡൻ, ഡോ. ടി. കെ. സജീവ്‌, അനിത. എസ്, പുരുഷൻ ഏലൂർ, കെ. എം. ഹിലാൽ, ഡോ. സി. എം. ജോയ്, അരുൺ തഥാഗത് എന്നിവർ സംസാരിച്ചു .

എറണാകുളം ജനറൽ ആശുപത്രിയുടെ മോർച്ചറി പരിസരത്തുനിന്നും പോസ്റ്റ്മാർട്ടം ചെയ്ത ശാന്തിവനത്തിന്റെ പ്രതീകാത്മക ജഡവുമായി നാടകപ്രവർത്തകനായ സുനിൽ ഞാറക്കൽ എത്തുകയും kseb യുടെ പണി നടക്കുന്നിടത്ത് ഈ ജഡം പൊതുദർശനത്തിന് വയ്ക്കുകയും ചെയ്തു.

” പ്രളയം തകർത്ത കേരളത്തിൽ സർക്കാർ ഇത്തരമൊരു അധാർമികമായ കാര്യം ചെയ്യുമെന്ന് താൻ ഒരിക്കലും വിചാരിച്ചില്ല” എന്ന് ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ച കെ. ആർ. മീര പറഞ്ഞു.

പ്രശസ്ത മ്യൂസിക് ബാന്റ് ആയ ഊരാളി ചടങ്ങിന് ഐക്യദാർഢ്യ പ്രഖ്യാപിച്ചുകൊണ്ട് എത്തിച്ചേർന്നു. ഇനിവരുന്ന ഓരോ ദിവസങ്ങളിലും ‘ പോകാം ശാന്തിവനത്തിലേക്ക് ‘ എന്നു പേരിട്ടിരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ശാന്തിവനത്തിലേക്ക് സമൂഹത്തെ സ്വാഗതം ചെയ്യുകയും വനത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്ന വിവിധ പരിപാടികൾ നടക്കും. മെയ്‌ 4 ശനിയാഴ്ച്ച സ്കൂൾ വിദ്യാർഥികൾ പങ്കെടുക്കുന്ന പച്ചകെട്ടു സമരം ശാന്തിവനത്തിലെ വൃക്ഷങ്ങളിൽ അവർ പച്ച റിബണുകൾ കെട്ടി മരം മുറിക്കാൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു.

%d bloggers like this: