CRIME

ശാരദാ ചിട്ടി തട്ടിപ്പ് : സി.ബി.ഐ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും..

img

കൊല്‍ക്കത്ത :

ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി തേടി സി.ബി.ഐ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും . കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചെന്നാണ് സി.ബി.ഐയുടെ വാദം .

ബംഗാളില്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കേ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുമതി നല്‍കിയാല്‍ അത് മമത സര്‍ക്കാരിന് വലിയ തിരിച്ചടിയാകും .

1989 പശ്ചിമ ബംഗാള്‍ കേഡര്‍ ഐ.പി.എസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത് . കേസില്‍ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാന്‍ സി.ബി.ഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല . കേസ് വൈകിപ്പിക്കാനും ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങളില്‍ രാജീവ് കുമാറിന് പങ്കുണ്ടെന്നാണ് സി.ബി.ഐ കരുതുന്നത് . ചിട്ടി തട്ടിപ്പു കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി 2013 ലാണ് രാജീവ് കുമാര്‍ നിയമിതനാകുന്നത് . രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു . എന്നാല്‍ പിന്നീട് സി.ബി.ഐ രാജീവ് കുമാറിനെ വിശദമായി ചോദ്യം ചെയ്തിരുന്നു .

ശാരദ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ റിപ്പോര്‍ട്ടില്‍ രാജീവ് കുമാറിനെതിരെ അതീവ ഗുരുതരമായ വിവരങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു .

%d bloggers like this: