
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കേരളത്തിലെ ദേശീയ പാത വികസനം അട്ടിമറിച്ചത് ബിജെപി കേരള ഘടകമെന്ന് വ്യക്തമാകുന്നു. ദേശീയ പാത സ്ഥലമെടുപ്പ് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള കേന്ദ്ര മന്ത്രി നിഥിന് ഗഡ്കരിക്ക്എഴുതിയ കത്ത് പുറത്തായി. ഇതോടെ കേരളത്തിന്റെ ദേശീയ പാതവികസനം അട്ടിമറിച്ചത് ബിജെപി യുടെ രാഷ്ടീയ തീരുമാനം എന്ന് ഏതാണ്ട് ഉറപ്പായി..
കേരളത്തിലെ ദേശീയ പാത വികസനം അട്ടിമറിച്ചതിന് പിന്നില്‍ ബിജെപി കേരളഘടകത്തിന്റെ പങ്ക് ആണ് പുറത്ത് വരുന്നത്. 2018 സെപ്റ്റംബര്‍14 ന് ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള ഉപരിതല ഗതാഗത മന്ത്രി നിഥിന് ഗഡ്ഗരിക്ക് എഴുതിയ കത്താണ് പുറത്തു വന്നിരിക്കുന്നത്.
എന്‍ എച്ച് 66 ഭാഗമായുളള ഭൂമിയെറ്റടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. ദേശീയപാത സംയുക്ത സമര സമിതി അദ്ധ്യക്ഷന്‍ ഹാഷിം ചേന്നപളളി ബിജെപിക്ക് നല്കിയ പരാതിയുടെ പേരും പറഞ്ഞാണ് ദേശീയ പാത സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്ന് പിഎസ് ശ്രീധരന്‍പിളള ആവശ്യപ്പെടുന്നത്. എന്നാൽ ഇതെല്ലാം BJP ഘടകം പിൻതുടർന്നു വരുന്ന പിണറായി സർക്കാരിനോടുള്ള രാഷ്ട്രീയ ശത്രുതയുടെ തെളിവായാണ് കരുതപ്പെടുന്നത്
എറണാകുളം അടക്കമുളള പ്രദേശങ്ങളെ പ്രളയം ദോഷകരമായി ബാധിച്ചതായും കത്തില്‍ പറയുന്നുണ്ട്. അതിനാല്‍ ദേശീയപാത സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്നാണ് കത്തിലെ ആവശ്യം.
ഇതോടെ കേരളത്തിന്റെ ദേശീയ പാത വികസനം അട്ടിമറിച്ചത് ബിജെപി കേരള ഘടകം ആണെന്ന് വ്യക്തമാകുകയാണ് . കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തികയുന്ന 2021 ന് ശേഷം മതിയെന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം ഈ ഗൂഡാലോചനയുടെ ഭാഗമായി ഉരുത്തിരിഞ്ഞതാണെന്ന് ഇതിനാൽ ബോധ്യമായിരിക്കയാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം ദേശീയ പാതയുടെ ഒന്നാം ഘട്ടം പൂര്‍ത്തികരിച്ചാല്‍ മതിയെന്നും കേരളം അടക്കമുളള പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ സ്ഥലം ഏറ്റെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് മാറ്റി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഉത്തരവ് ഇറക്കിയിരുന്നു. അട്ടിമറിക്ക് പിന്നില്‍ ബിജെപി ആണെന്ന് വ്യക്തമായത് വരും ദിവസങ്ങളില്‍ രാഷ്ട്രീയ വിവാദത്തിന് കാരണമാക്കും..