CRIME INTERNATIONAL

ശ്രീലങ്കയിലെ ഭീകരാക്രമണം ; മരണം 150 കടന്നു ; ഇന്ത്യ ഹെൽപ്പ് ലൈൻ തുറന്നു ; അപലപിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും..

img

കൊളംബോ :

ശ്രീലങ്കയിലെ കൊളംബോയിൽ ഈസ്റ്റർ പ്രാർത്ഥന നടക്കുന്നതിനിടെയുണ്ടായ ഭീകരാക്രമണങ്ങളിൽ മരണം 150 കടന്നു . ഇതിൽ 35 പേർ വിദേശികളാണ് . നിരവധിയാളുകൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. അതിനാൽ മരണ നിരക്ക് ഇനിയും ഉയർന്നേക്കും. ശ്രീലങ്കൻ പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .

കൊളംബോയിലെ കൊച്ചിക്കോട് സെന്റ് ആന്റണീസ് , കത്തുവാപിടിയിലെ സെന്റ് സെബാസ്റ്റ്യൻസ് എന്നീ പള്ളികളിലാണ് സ്‍ഫോടനമുണ്ടായത് . ഈസ്റ്റർ പ്രാർത്ഥന നടക്കുന്നതിനിടെയായിരുന്നു സംഭവം .

ഷാങ് റിഗില , കിംഗ്‍സ്ബറി ഹോട്ടലുകളിലും മറ്റ് രണ്ടിടങ്ങളിലുമാണ് സ്‍ഫോടനമുണ്ടായത് .

READ ALSO  ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ കർശന നടപടി വേണം: എം. എസ്. ഭുവനചന്ദ്രൻ

രാജ്യത്തെ മുഴുവൻ ഇന്റർനെറ്റ് കണക്ഷനുകളും , വാർത്താ വിനിമയ ഉപാധികളും വിച്ഛേദിച്ചു. കൊളംബോ നഗരത്തിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട് .

ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു . കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരയെ അതിശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇത്തരം പൈശാചികമായ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരുക്ക് പറ്റിയവരുടെയും കുടുംബാംഗങ്ങൾക്കുവേണ്ടിയാണ് തന്‍റെ പ്രാർത്ഥനയെന്നും മോദി പറഞ്ഞു .

സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ശ്രീലങ്കയിലെ ഹൈക്കമ്മീഷണറുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി സുഷമസ്വരാജും വ്യക്തമാക്കി . കൊളംബോയിലുള്ള ഇന്ത്യക്കാർക്കുവേണ്ടി വിദേശകാര്യ മന്ത്രാലയം ഹെൽപ്പ് ലൈൻ തുറന്നിട്ടുണ്ട് .

%d bloggers like this: