BREAKING NEWS INTERNATIONAL

ശ്രീലങ്കൻ ചാവേറാക്രമണം ; ഭീകരർ ഇന്ത്യൻ എംബസിയും ലക്ഷ്യമിട്ടിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് / മരിച്ചവരിൽ കാസർകോട് സ്വദേശിനിയും..

img

കൊളംബോ :

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ചാവേറാക്രമണം നടത്താനെത്തിയ ഭീകരർ ഇന്ത്യൻ എംബസിയേയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട് . വിദേശ ഇന്റലിജൻസ് ഏജൻസിയാണ് “നാഷണൽ തൗഹീത്ത് “ജമാഅത്തിന്റെ നേതൃത്വത്തിൽ ചാവേറാക്രമണം നടക്കുമെന്ന് ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നൽകിയത് .

രാജ്യത്തെ പ്രശസ്തമായ പള്ളികളും , കൊളംബോയിലെ ഇന്ത്യൻ എംബസിയുടെ ഓഫീസും ആക്രമിക്കപ്പെടുമെന്നായിരുന്നു മുന്നറിയിപ്പ് . വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഈ വിവരം പുറത്തു വിട്ടത് . ലങ്കയുടെ പൊലീസ് മേധാവി പുജത്ത് ജയസുന്ദര ഈ മുന്നറിയിപ്പ് ഈ മാസം 11ന് തന്നെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു . മാത്രമല്ല ദേശീയ തലത്തിലും മുന്നറിയിപ്പ് നൽകി

ശ്രീലങ്കയിലെ ബുദ്ധ പ്രതിമകൾ നശിപ്പിച്ചതിന്റെ പേരിൽ പ്രതിസ്ഥാനത്തുള്ള സംഘടനയാണ് എൻ.ടി.ജെ എന്ന ” നാഷണൽ തൗഹീത്ത് ജമാഅത്ത് “. കഴിഞ്ഞ വർഷം രാജ്യത്ത് ഇവർ വൻ ആക്രമണങ്ങൾ ഉണ്ടാക്കിയെങ്കിലും ഇക്കുറി ഉണ്ടായ അപകടത്തിനു പിന്നിൽ ഇവരാണെന്ന് വ്യക്തമായിട്ടില്ല .

ഭീകരാക്രമണത്തെ തുടര്‍ന്ന് മരിച്ചവരില്‍ മലയാളിയും . കാസര്‍കോട് മൊഗ്രയില്‍ പുത്തൂര്‍ സ്വദേശി പി.എസ്.റസീനയാണ് മരിച്ചത് .

സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 180 കടന്നു . മരിച്ചവരില്‍ 35 പേര്‍ വിദേശികളാണ് .

നിരവധിയാളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട് . പലരുടേയും നില ഗുരുതരമാണ് .അതിനാല്‍ മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കും .

ശ്രീലങ്കന്‍ പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് .

സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ശ്രീലങ്കയിലെ ഹൈക്കമ്മീഷണറുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും വ്യക്തമാക്കി . കൊളംബോയിലുള്ള ഇന്ത്യക്കാര്‍ക്കു വേണ്ടി വിദേശകാര്യ മന്ത്രാലയം ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട് .

%d bloggers like this: