CRIME KERALA

ഷെയര്‍ചാറ്റ് വഴി ഭാര്യമാരെ പങ്കുവെയ്ക്കല്‍; താല്‍പര്യമില്ലാത്ത യുവതിയെ നിര്‍ബന്ധിച്ച ഭാര്യമാരും പ്രതികള്‍..

img

കായംകുളം:

സാമൂഹ്യമാധ്യമമായ ഷെയര്‍ചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെച്ച കേസില്‍ ഭാര്യമാരെയും പ്രതിചേര്‍ത്തു.പ്രതികളായ കിരണ്‍(35), സീതി(39), ഉമേഷ്(28), ബ്ലെസറിന്‍(32) എന്നിവരെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി.

ഒരു യുവാവിന്‍റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. പരാതിക്കാരിയായ യുവതിയുടെ മൊ ഴി യുടെ അടിസ്ഥാനത്തിലാണ് മറ്റ് യുവതികളെയും പ്രതികളാക്കിയത്.

മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നു. പരസ്പര കൈമാറ്റത്തിന് മറ്റ് യുവതികളും തന്നെ നിര്‍ബന്ധിച്ചതായി യുവതി മൊഴി നല്‍കി. എതിര്‍പ്പറിയിച്ചെങ്കിലും ഇവര്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചതായി പൊലീസിനോട് യുവതി പറഞ്ഞു.

READ ALSO  ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6591 പേര്‍ക്ക്

യുവതികളെ പ്രതി ചേര്‍ത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഇവരുടെ കെണിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.

%d bloggers like this: