CRIME INTERNATIONAL

ഷെറിന്‍ മാത്യൂസ് കൊലപാതകം; വളര്‍ത്തച്ഛൻ വെസ്ലി മാത്യൂബിന് ജീവപര്യന്തം

img

ഷെറിന്‍ മാത്യൂസ് കൊലപാതക കേസില്‍ വളര്‍ത്തച്ഛന്‍ വെസ്‍ലി മാത്യൂസിന് ജീവപര്യന്തം. അമേരിക്കയിലെ ഡാലസ് ജില്ലാ കോടതിയുടേതാണ് വിധി. 2017ലാണ് മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത്. മലയാളിയായ വെസ്‌ലി മാത്യു ബിഹാറില്‍ നിന്നാണ് കുട്ടിയെ ദത്തെടുത്തത്.

2017 ഒക്ടോബർ ഏഴിനാണ് ഡാലസിലെ വീട്ടിൽനിന്ന് ഷെറിനെ കാണാതായെന്ന് വെസ്‍ലി പോലീസിൽ പരാതിനൽകിയത്. പാലുകുടിക്കാത്തതിന് രാത്രി കുട്ടിയെ വീടിനു പുറത്തു നിർത്തിയെന്നും പിന്നീട് ഷെറിനെ കാണാതാവുകയായിരുന്നുന്നെന്നുമാണ് വെസ്‍ലിയുടെ മൊഴി. രണ്ടാഴ്ചയ്ക്കുശേഷമാണ് ഡാലസിലെ കലുങ്കിനടിയിലെ ചവറുകൂനയിൽനിന്ന് മൃതദേഹം കണ്ടെടുത്തത്.

മൂന്ന് വയസ്സുകാരിയായ ഷെറിന്‍ മാത്യുവിന്റെ മൃതദേഹം ലഭിച്ചതിന് തൊട്ടുടനെയാണ് വളര്‍ത്തച്ചനായ വെസ്‍ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴികളിലുണ്ടായ വൈരുദ്ധ്യമാണ് അറസ്റ്റിലേക്ക് നയിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് , കുട്ടിയെ നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ച വിവരം ഇയാള്‍ പോലീസിനോട് വിവരിച്ചത്.

പാല്‍ കുടിക്കാന്‍ പറഞ്ഞെങ്കിലും ഷെറിന്‍ അനുസരിച്ചില്ല. തുടര്‍ന്ന് നിര്‍ബന്ധിച്ച് പാല്‍ നല്‍കി. ഇതിനിടെ കുട്ടി ചുമക്കുകയും ശ്വാസ തടസ്സം നേരിടുകയും ചെയ്തു. ഷെറിന്‍ മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം വീട്ടില്‍ നിന്ന് മാറ്റിയെന്നും മാത്യു പൊലീസിന് നല്‍കിയ മൊഴിയില്‍ സമ്മതിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കുറ്റം ചുമത്തി. ‌ 2017 ഒക്ടോബർ 7നാണ് ഷെറിന്‍ മാത്യൂസിനെ കാണാതായെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

പാല്‍ കുടിക്കാത്തതിന് പുറത്ത് നിര്‍ത്തിയ കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. 15 ദിവസത്തിന് ശേഷമാണ് റിച്ചാര്‍ട്സണ്‍ പൊലീസ് മൂന്ന് വയസ്സുകാരിയ ഷെറിന്‍ മാത്യൂസി‍ന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.ബിഹാർ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് വര്‍ഷം മുന്‍പാണ് വെസ്‌ലി-സിനി ദമ്പതികൾ കുട്ടിയെ ദത്തെടുത്തത്.

%d bloggers like this: