
സംസാരശേഷി നഷ്ടപ്പെട്ടവരേയും സംസാരിക്കാന്‍ സഹായിക്കുന്ന ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകര്‍ . ജോഷ് ചാര്‍ട്ടിയര്‍ , എഡ്വേര്‍ഡ് ചാങ് , ഇന്ത്യക്കാരനായ ഗോപാല അനുമാന്‍ച്ചിപ്പള്ളി എന്നിവരാണ് വിര്‍ച്ച്വല്‍ വോക്കല്‍ ട്രാക്ക് എന്ന് പേരിട്ട ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍ .
സംസാരിക്കാന്‍ കഴിയാത്ത ഒരാള്‍ സംസാരിക്കാൻ ശ്രമിക്കുമ്പോൾ തലച്ചോറിലേക്ക് സന്ദേശങ്ങൾ അയക്കുന്നതായി ഗവേഷകർ മനസ്സിലാക്കിയിരുന്നു . ഈ വിവരമാണ് കണ്ടുപിടുത്തത്തില്‍ നിര്‍ണ്ണായകമായത് .
തലച്ചോറില്‍ ഘടിപ്പിക്കുന്ന ഈ ചിപ് തലച്ചോറില്‍ ഇലക്ട്രോണിക് സന്ദേശങ്ങളെ ഉത്തേജിപ്പിച്ച് അവയെ ശബ്ദ സന്ദേശങ്ങളായി മാറ്റുന്നു . ഇതിലൂടെ നാക്കും താടിയെല്ലിലൂടെയും ഉള്‍പ്പെടുന്ന അവയവങ്ങളെ ചലിപ്പിച്ച് ശബ്ദ സന്ദേശങ്ങളെ പുറപ്പെടുവിക്കാം .
പാര്ക്കിന്സണ് , പക്ഷാഘാതം , തൊണ്ടയിലെ ക്യാന്‍സര്‍ തുടങ്ങിയ തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കാരണം പലപ്പോഴും സംസാരശേഷി പൂര്‍ണ്ണമായോ ഭാഗീകമായോ നഷ്ടപ്പെടുന്നു . അങ്ങനെ സംസാര ശേഷി നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഈ ഇലക്ട്രോണിക് ചിപ് നിര്‍മ്മിച്ചിരിക്കുന്നത് .
ജന്മനാ സംസാര ശേഷിയില്ലാത്തവര്‍ക്കും ഈ ചിപ് ഉപയോഗിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ് . എന്നാല്‍ ചില ശബ്ദങ്ങള്‍ ഉച്ഛരിക്കുവാന്‍ കഴിയാത്തത് ഇതിന്റെ പോരായ്മയാണ് .