GENERAL

സംസ്ഥാനത്തെ സര്‍വകലാശാലകളിലും , കോളേജുകളിലും , വനിതാ ഹോസ്റ്റലുകളിലെ സമയ പരിധി ദീര്‍ഘിപ്പിച്ചു.

img

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും , സര്‍ക്കാര്‍ കോളേജുകളിലേയും , വനിതാ ഹോസ്റ്റലുകളിലെ സമയപരിധി ദീര്‍ഘിപ്പിച്ചു കൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു .

വിദ്യാര്‍ത്ഥിനികള്‍ക്ക് വനിതാ ഹോസ്റ്റലുകളില്‍ വൈകുന്നേരം തിരികെ പ്രവേശിക്കുന്നതിനുളള സമയപരിധി രാത്രി 9.30 വരെ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു .

വിദ്യാര്‍ത്ഥിനികള്‍ക്ക് അവരുടെ കോളേജുകളിലെയും സര്‍വ്വകലാശാകളിലെയും ലാബ്/ലൈബ്രറി സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയാണ് സമയപരിധി ദീര്‍ഘിപ്പിച്ചത് . ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ അതേ സമയക്രമം തന്നെ പെണ്‍കുട്ടികള്‍ക്കും നടപ്പാക്കാനും ഉത്തരവില്‍ പറയുന്നു .

READ ALSO  എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

നേരത്തെ ഇതേകാരണത്താല്‍ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്റെ വനിതാ ഹോസ്റ്റലുകളില്‍ തിരികെ പ്രവേശിക്കാനുള്ള സമയപരിധി 9.30 വരെ ദീര്‍പ്പിച്ചിരുന്നു . ഇതിനു പിന്നാലെ ഏപ്രില്‍ ഏഴിനാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത് .

തിരുവനന്തപുരം വഴുതക്കാട് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളുടേയും തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജ് യൂണിയന്റേയും പരാതിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത് .

%d bloggers like this: