KERALA പരിസ്ഥിതി.

സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായി മഴ ശക്തിയാർജ്ജിക്കുന്നു..

img

തിരുവനന്തപുരം :

കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തിയാർജിച്ചു . ഇന്നലെ പെയ്ത മഴയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകുകയും ഇടിമിന്നലിൽ ഒരാൾ മരിക്കുകയും ചെയ്തു . ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി .

ജൂൺ ആദ്യ വാരത്തോടെ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത് . കാലവർഷത്തിന് മുന്നെ തന്നെ പല ജില്ലകളിലും മഴയെത്തി . ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ .

തിരുവനന്തപുരം ഏണിക്കരയിൽ ഇടിമിന്നലേറ്റ് സാബുപോൾ എന്ന യുവാവ് മരിച്ചു. ജില്ലയിൽ പലയിടങ്ങളിലും വീടുകൾക്ക് കേടുപാട് സംഭവിച്ചു .

READ ALSO  കര്‍ഷകക്ഷേമ ബോര്‍ഡ് അടുത്ത മാസം മുതല്‍

ഇന്ന് ചില ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിമി വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി .

കടൽ ക്ഷേഭം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട് . തീരദേശത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

%d bloggers like this: