CRIME

സംസ്ഥാനത്ത് 12 ലക്ഷം കുടുംബങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ലെന്ന് റിപ്പോർട്ട്..

img

തിരുവനന്തപുരം :സംസ്ഥാനത്തെ 11,72,433 കുടുംബങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ലെന്ന് റിപ്പോർട്ട് . സാമൂഹിക നീതിവകുപ്പ് നടത്തിയ സർവ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് .ആറു വർഷം മുൻപ് ഇടുക്കിയിൽ അച്ഛന്റെയും , വളർത്തമ്മയുടെയും ക്രൂരമർദ്ദനത്തിന് 10 വയസ്സുകാരൻ ഇരയായതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ഷഫീക്ക് കമ്മിറ്റിയുടെ റിപ്പോർട്ടാണിത് .കുട്ടികൾക്കു നേരെ അതിക്രമങ്ങൾക്കു സാധ്യതയുള്ള ഏറ്റവുമധികം കുടുംബങ്ങൾ തിരുവനന്തപുരത്താണ് . രണ്ടാം സ്ഥാനത്ത് എറണാകുളമാണ് .അച്ഛനോ അമ്മയോ മരണപ്പെട്ടവരും വിവാഹമോചിതരായ മാതാപിതാക്കളിൽ ഒരാളോടൊപ്പമുള്ള കുട്ടികളും മാനസിക ശാരീരിക പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട് . ഇത്തരം വിഭാഗങ്ങളിലെല്ലാം തിരുവനന്തപുരം തന്നെയാണു മുന്നിൽ .മദ്യപരായ മാതാപിതാക്കളുള്ള 94,685 കുടുംബങ്ങളാണ് സംസ്ഥാനത്തുള്ളത് . വളർത്തു മാതാപിതാക്കൾ , മനോ ദൗർബല്യമുള്ളവർ അല്ലെങ്കിൽ മദ്യപരായ മാതാപിതാക്കൾ എന്നിവരുള്ള കുടുംബങ്ങൾ , ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബങ്ങളിലെ കുട്ടികൾ എന്നിവരാണ് കൂടുതലായും പീഡനത്തിനിരയാകുന്നത് .അച്ഛനോ അമ്മയോ മരണപ്പെട്ടവരും വിവാഹമോചിതരായ മാതാപിതാക്കളിൽ ഒരാളോടൊപ്പമുള്ള കുട്ടികളും മാനസിക ശാരീരിക പീഡനങ്ങൾ നേരിടുന്നതായി റിപ്പോർട്ടിൽ പറയുന്നു . റിപ്പോർട്ടും സർവേയിലെ കണ്ടെത്തലുകളും ആധാരമാക്കി , കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിർദേശങ്ങൾ സർക്കാരിനു മുന്നിൽ സമർപ്പിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് അധികൃതർ പറഞ്ഞു .

%d bloggers like this: