CRIME POLITICS

സരിതാ.എസ്.നായരെ അപായപ്പെടുത്താന്‍ ശ്രമം, അക്രമികള്‍ എത്തിയത് യു.പി രജിസ്ട്രേഷന്‍ വാഹനത്തില്‍..

img

കൊച്ചി:

സോളാര്‍ കേസ് പ്രതി സരിതാ.എസ്.നായര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയതായി പരാതി. കൊച്ചി ചക്കരപ്പറമ്ബ് പരിസരത്ത് വച്ച്‌ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്‌തുവെന്നാണ് സരിതയുടെ പരാതി.

തനിക്കെതിരായി ആരോ നല്‍കിയ ക്വട്ടേഷനാണ് ഇതിന് പിന്നിലെന്നും സരിത ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പൊലീസിന് പരാതി നല്‍കുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പരാതിക്ക് ആധാരമായ സംഭവം നടന്നത്. തന്റെ കാറിന് നേരെ ബൈക്കുകളിലെത്തിയ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് സരിത പരാതിയില്‍ പറയുന്നു.
ബുള്ളറ്റിലെത്തിയ ഒരാള്‍ കാറിന്റെ മുന്നിലെത്തി വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ പിന്നിലെത്തിയ മറ്റൊരു ബൈക്കിലെ അക്രമികള്‍ മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകര്‍ത്തു. കാറിന്റെ പല ഭാഗത്തും അക്രമികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച്‌ കേടുപാടുകള്‍ വരുത്തി. തന്റെ വാഹനം നിറുത്താന്‍ പല തവണ അക്രമികള്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അതിന് തയ്യാറായില്ല.

READ ALSO  അസംഘടിതമേഖലയിലെ തൊഴിലാളികൾ അനാഥർ: പി.സി.ചാക്കോ

റോഡിന്റെ വീതി കുറവായതിനാല്‍ വേഗത്തില്‍ പോകാനും കഴിഞ്ഞില്ല. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. ബുള്ളറ്റിലെത്തിയ ആള്‍ മുഖം മറച്ചിരുന്നില്ലെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശ് രജിസ്‌ട്രേഷനിലുള്ള ബൈക്കിന്റെ നമ്ബര്‍ പൊലീസിന് കൈമാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ പച്ചമുളക് ചിഹ്നത്തില്‍ സരിത മത്സരിച്ചിരുന്നു.

%d bloggers like this: