NATIONAL

സാമൂഹ്യ മാദ്ധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി..

img

ന്യൂഡല്‍ഹി :

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി . ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായയാണ് ഫെയ്‌സ്ബുക്ക് , ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത് .

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും തടയാന്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത് . വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നതെന്നും ഇത്തരത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ പലവിധ സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകാറുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു .

വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട് . രാജ്യത്ത് 3.5 കോടി പേര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ട് , 32.5 കോടി ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും നിലവില്‍ ഇന്ത്യയിലുണ്ട് . ഇവയില്‍ പത്ത് ശതമാനത്തോളം അക്കൗണ്ടുകള്‍ വ്യാജമാണ് .

%d bloggers like this: