
കലംഗ് :
പി.വി.സിന്ധുവും , സൈന നേഹ്വാളും സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍.
ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍റ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു സിന്ധുവിന്റെ മുന്നേറ്റം . 39 മിനിറ്റാണ് സിന്ധുവിന് ലക്ഷ്യം നേടാനെടുത്ത സമയം .
സ്കോര്‍ 21-13,21-19.
തായ്ലന്റ് താരം പോപോവീ ചോചുവോങ്ങിനെ കീഴടക്കിയാണ് സൈന ക്വാര്‍ട്ടറില്‍ കടന്നത് . ഒരു മണിക്കൂറും 11 മിനിറ്റും നീണ്ട മൂന്ന് സെറ്റുകള്‍ക്കൊടുവിലാണ് സൈന വിജയം കണ്ടത് .
സ്കോര്‍ 21-16,18-21,21-19.
അതേ സമയം ഇന്ത്യന്‍ താരം പാരിപ്പള്ളി കശ്യപ് തോറ്റു പുറത്തായി . ചൈനയുടെ ചെന്‍ ലോങ്ങിനോടാണ് കശ്യപ് തോറ്റത് .
സ്കോര്‍ 21-9,18-21,21-16 .