KERALA POLITICS

സി.പി.ഐ.എം ന് ദേശീയ പാർട്ടിപദവി നഷ്ടമാവുമോ? പിങ്കോ ഹ്യുമൺ എഴുതുന്നു..

img

ഇത്തവണ സി.പി.ഐ.എം വലിയ മാർജിനിൽ പരാജയപ്പെട്ടു എന്നത് വസ്തുതയാണ്.മുകളിലേ വാദം ഒരിക്കൽ കൂടെ ഉയരുന്ന സ്ഥിതിക്ക് ഇവ എല്ലാം ഒന്നുടെ പരിശോധിക്കയാണ്,,!

🔶️സി.പി.ഐ.എം മിന് ദേശീയ പാർട്ടി പദവി നഷ്ടമാവുമോ ???

ഇന്ത്യയിൽ നിലവിൽ ദേശിയ പാർട്ടി പദവിയുള്ളത് 7 പാർട്ടികൾക്കാണ്. നിലവിൽ ഈ പറഞ്ഞ 7 ൽ ഒന്നാണ് സി.പി.ഐ.എം (CPIM ) എന്ന രാഷ്ട്രിയ പാർട്ടിയും. ഇവ കൂടാതെ വരുന്നവയെല്ലാം സംസ്ഥാന പാർട്ടി പദവി ഉള്ളവയാണ്. അവയുടെ എണ്ണം എന്നത് 2044.
സി.പി.ഐ.മിനെ പറ്റി പോസ്റ്റിട്ട് ദൂഷ്പ്രച്ചരണം നടത്തുന്ന മുസ്ലിം ലീഗ് ഈ പറഞ്ഞ 2044 ൽ പെട്ടുന്ന ഒരു സാധാരണ സംസ്ഥാന പാർട്ടി മാത്രമാണ്.
CPIM കൂടാതെ BJP ,Congress , BSP, തൃണുമുൽ കോൺഗ്രസ് , CPI, NCP എന്നിവയാണ് ദേശിയ പാർട്ടി പദവിയുള്ള ഇതര രാഷ്ട്രിയ പാർട്ടികൾ.

📍ഒഫിഷ്യൽ ലിങ്ക് ചുവടെ .

🔛http://bit.ly/2VKvls4

🔶️ദേശിയ പാർട്ടി പദവിക്കർഹമാവാൻ വേണ്ട പരിഗണന വിഷയങ്ങൾ.

READ ALSO  ഇന്ന് 4696 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

◾അസംബ്ലി / ലോകസഭ തിരഞ്ഞെടുപ്പുകളിൽ മിനിമം 6% വോട്ടുകൾ കുറഞ്ഞത് നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്നും കരസ്ഥമാക്കുക ,ഒപ്പം തന്നെ എന്തെങ്കിലും ഒരു സംസ്ഥാനത്ത് നിന്നോ ,സംസ്ഥാനങ്ങളിൽ നിന്നോ ആയി 4 ലോകസഭ സിറ്റുകളിൽ രാഷ്ട്രിയ പാർട്ടിയുടെ സ്ഥാനാർത്ഥികൾ വിജയിക്കണം.

◾ഇന്ത്യയിലേ ലോക സഭ തിരഞ്ഞെടുപ്പിൽ മൊത്തം ലോകസഭ സിറ്റുകളുടെ 2% എങ്കിലും സീറ്റുകളിൽ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് വിജയിക്കാൻ സാധിക്കണം. ഒപ്പം ഈ സീറ്റുകൾ കുറഞ്ഞത് 3 സംസ്ഥാനങ്ങളിൽ നിന്നെങ്കിലുമാവണം.

◾നാല് സംസ്ഥാനങ്ങളിൽ എങ്കിലും പാർട്ടി ഒരു സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെട്ടണം.

ഇത്രയും കാര്യങ്ങളിൽ എതെങ്കിലും ഒന്നോ മുഴുവനായോ പാലിക്കുന്ന പാർട്ടിക്ക് ദേശിയ പാർട്ടി പദവി ലഭിക്കും..!

നിലവിൽ സി പി എെ എം 2029 വരെ ദേശീയ പാര്‍ട്ടിയാണ്. നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ടി യോഗ്യത സി പി എെ എമ്മിനുണ്ട്. ഈ ഇലക്ഷനിൽ പോലും ഒറീസയിൽ നിന്നും പുതിയ MLA ജയിച്ചിട്ടുമുണ്ട്..

READ ALSO  അക്ഷരവൃക്ഷം പദ്ധതിക്ക് ദേശിയ അവാര്‍ഡ്.

കേരളം തമിഴ്നാട് ത്രിപുര ബംഗാള്‍

🔶️ഇത്തവണ ലോക സഭയിൽ CPIM .

സി.പി.ഐ.എം എന്ന പാർട്ടി ഇത്തവണ 18 സംസ്ഥാനങ്ങളിൽ നിന്നും ,ഒരു കേന്ദ്ര ഭരണ പ്രദേശത്ത് നിന്നുമായി 71 സിറ്റുകളിലാണ് മത്സരിച്ചത്.
അസ്സാം(2 ) ,ഹരിയന(1), ഹിമാച്ചൽ(1), കേരള (16 ) മദ്ധ്യപ്രദേശ് (1) മഹാരാഷ്ട്ര (1),ഒഡിഷാ(1) ,പഞ്ചാബ് (1) തമിഴ്നാട് (2),തൃപുര(2) ,ബംഗാൾ (31 ), ഉത്തരഗണ്ഡ് (1), തെലുങ്കാന (2 ), കർണാടക (1 ) ,ജാർഗണ്ഡ് (1) ആന്ധ്ര(2 ) ബിഹാർ (1 ), രാജസ്ഥാൻ (3)
ലക്ഷദ്വിപ് (1 ) എന്നി സംസ്ഥാനങ്ങളിലാണ് സി.പി.ഐ.എം പ്രതിനിധികൾ മത്സരിച്ചത് .

ഇന്ത്യയിൽ ഒരു സംസ്ഥാനം ഭരിക്കുന്ന ,8 സംസ്ഥാനങ്ങളിലായി 100 ലേറെ എം.എൽ.എ മാരുള്ള ,കഴിഞ്ഞ ലോകസഭയിൽ 9 എം.പി മാരെ നൽകിയ ,രാജ്യസഭയിൽ പ്രതിനിത്യമുറപ്പാക്കിയ ഒരു പാർട്ടിയുടെ ചരിത്രം വലിയ മോശമില്ലാത്ത ഒന്നാണ്, !

തോൽവി യഥാർത്ഥ്യമാണ് ,ഒളിച്ചോടുകയല്ലാ പകരം സഥൈര്യം മുന്നോട്ട് പോവുകയാണ്,.! ഇത്തവണ രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി 3 ഓളം സിറ്റുകൾ ഇത്തവണ സി.പിഐ.എം നേടിയിട്ടുണ്ട്…! തമിഴ്നാട്ടിൽ വലിയ വോട്ട് മാർജിനിൽ തന്നെ ജയിച്ചു കയറാനും കഴിഞ്ഞു.!

READ ALSO  വയോമിത്രം പദ്ധതിയ്ക്ക് 2 കോടി അനുവദിച്ചു

ഒരു തിരഞ്ഞെടുപ്പിലെ തോൽവി കണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ .
വിജയമുണ്ടാകുമ്പോൾ മതിമറന്ന് കടമകൾ മറക്കുന്നവരുമല്ല.
വിജയമെന്ന പോലെ പരാജയവും ഊർജ്ജം പകരുന്ന അനുഭവം തന്നെയാണ്.
പാഠങ്ങളുൾക്കൊളളും.
പിശകുണ്ടെങ്കിൽ തിരുത്തും.
കൂടുതൽ കരുത്തോടെ ജനങ്ങൾക്കു വേണ്ടി , നാടിനു വേണ്ടി പ്രവർത്തിക്കും. മുന്നേറും , വിജയിക്കും..
തീർച്ച.
നിങ്ങളുടെ നൂണ പ്രചരണങ്ങൾ തുടരൂ ,ഈ കാലവും ,നിങ്ങളുയർത്തുന്ന വെല്ലുവിളികളും ഞങ്ങൾ കടന്നു പോവും ,

%d bloggers like this: