EDITORIAL

സി.വി. എന്ന ബഹുമുഖ വ്യക്തിത്ത്വത്തെപ്പറ്റി ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈ.പ്രസി. ശ്രീ ഗീതു റൈം എഴുതുന്നു..

ഞാന്‍ കണ്ട വ്യക്തിത്വം
*****************************
(ലേഖിക: ടി.ജി. ഗീതുറൈം ഓണപ്പള്ളി,
സംസ്ഥാന വൈ. പ്രസിഡണ്ട്,
കേരളാ ജേര്‍ണലിസ്റ്റ്സ് യൂണിയന്‍)

സി.വി.ആനന്ദബോസ്.
ഒരു ആദര്‍ശപുരുഷന്‍ എന്ന് നിസംശയം
പറയാവുന്ന വ്യക്തിത്വം.
ഈ ഐ. എ. എസ് തലച്ചോറിന്‍റെ കൂര്‍മ്മബുദ്ധിയും ഭരണതന്ത്രവും മുഴുവനായും നമുക്ക് ഉപയോഗിക്കാന്‍ ഇതുവരെ ആയിട്ടില്ല എന്നത് നിര്‍ഭാഗ്യകരമായ വസ്തുതയാണ്.

കാരണം,
കലൂര്‍ സ്റ്റേഡിയത്തിന്‍റെ നിര്‍മ്മിതി ഭവനനിര്‍മ്മാണ പദ്ധതി, നെടുമ്പാശ്ശേരി :: വിമാനത്താവളം തുടങ്ങി പല വന്‍പദ്ധതികളുടെയും നിര്‍മ്മാണങ്ങളുടെയും പിന്നിലെ കണക്കുതെറ്റാത്ത ബുദ്ധികേന്ദ്രം
സി വി ആനന്ദബോസ് ആയിരുന്നു.

മലയാളമനസില്‍ മായാത്ത രൂപമായ ഇദ്ദേഹം ഇപ്പോള്‍ മേഘാലയ ഗവണ്‍മെന്‍റിന്‍റെ മുഖ്യ ഔദ്യോഗീക ഉപദേഷ്ടാവായി സേവനം അനുഷ്ടിക്കുന്നു.

വിശ്വസിക്കുന്ന രാഷ്ട്രീയം പൂര്‍ണ്ണമായും സംരക്ഷിക്കുകയും ആദര്‍ശങ്ങളില്‍ അടിയുറച്ചു നില്‍ക്കുകയും ചെയ്യുമ്പോഴും മനുഷ്യത്വവും ജനസേവനവും അദ്ദേഹം എന്നും കാത്തു സൂക്ഷിച്ചുവരുന്നു.

മുന്‍കാലങ്ങളില്‍
ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി തുടങ്ങിയ പദവികളില്‍ കേരളത്തില്‍ തന്‍റെ സേവനം നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ നല്‍കിയിട്ടുള്ള
സി വി ആനന്ദബോസിന്‍റെ ഭരണതന്ത്രത്തിലുള്ള ഒതുക്കവും വഴക്കവും തഴക്കവും സൂഷ്മതയും എടുത്തു പറയേണ്ടതും പകര്‍ത്താവുന്നതുമാണ്.
അതുകൊണ്ടുതന്നെയാവാം
കേന്ദ്രമന്ത്രിസഭാ രൂപീകരണം അടുത്തു വരുന്ന സാഹചര്യത്തില്‍ സി. വി. ആനന്ദബോസിന്‍റെ പേര് ചില പ്രധാനയിടങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്.

READ ALSO  SSLC പരീക്ഷയുടെ പശ്ചാത്തലത്തിൽ വിദ്യഭ്യാസ മന്ത്രിക്ക് ഒരു തുറന്ന കത്ത്..

ഒരിക്കല്‍ ഈ നാമം ഗവര്‍ണ്ണര്‍ സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടിരുന്നു എന്ന് പറയുമ്പോള്‍ ആ വ്യക്തിത്വത്തിന്‍റെ വില നമുക്ക് മനസിലാക്കാവുന്നതാണ്.
ഒരു ഭരണകര്‍ത്താവ് എപ്പോഴും തന്‍റെ പ്രജകളുടെ ഹിതം അറിയുന്നവനും ആവശ്യങ്ങള്‍ കേള്‍ക്കുന്നവനും ഭരണതന്ത്രം അറിയുന്നവനും ആയിരിക്കണം..
കേന്ദ്രത്തില്‍ അത്തരത്തില്‍ സി വി ആനന്ദബോസ് എന്ന ഒരു മന്ത്രിയെ പ്രതീക്ഷിക്കാം എന്ന് ഞാന്‍ കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: