CRIME KERALA

സി.സി ടി.വി ഹാര്‍ഡ് ഡിസ്‌ക് വരെ മോഷ്ടിച്ചു ; കളളന്‍ പിടിക്കപ്പെട്ടത് മോഷണത്തിനിടെ സ്വന്തം ഫോണ്‍ മറന്നു വെച്ചതോടെ..

img

തിരുവനന്തപുരം :

തലസ്ഥാനത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍. കളിയല്‍ സ്വദേശി സഞ്ജുവാണ് പോലീസിന്റെ പിടിയിലായത് . മോഷണത്തെ തുടര്‍ന്ന് അന്വേഷണം ഉണ്ടായാല്‍ അത് തന്നിലേക്ക് നീളാതിരിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന സി.സി ടി.വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വരെ ഇയാള്‍ മോഷ്ടിച്ചു . എന്നാല്‍ സ്വന്തം ഫോണ്‍ അതേ കടയില്‍ വച്ച് മറക്കുകയും ചെയ്തതോടെയാണ് സഞ്ജു പിടിക്കപ്പെട്ടത് .

പിണന്തോടിലെ ജോണ്‍ എബിനേസര്‍ എന്നയാളുടെ ഉടമസ്ഥതയിലുളള സൂപ്പര്‍ മാര്‍ക്കറ്റിലാണ് മോഷണം നടന്നത് . കഴിഞ്ഞ ദിവസം രാത്രി കട പൂട്ടിപ്പോയ എബിനേസര്‍ പിറ്റേന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് . തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടയില്‍ നിന്ന് 60,000 രൂപയും മറ്റ് ചില വസ്തുക്കളും മോഷണം പോയതായി വ്യക്തമാകുകയായിരുന്നു .

READ ALSO  സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സി.സി ടി.വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വരെ മോഷ്ടിക്കപ്പെട്ടെങ്കിലും കടയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ അന്വേഷണത്തിന് സഹായകമാകുകയായിരുന്നു. മൊബൈല്‍ ഫോണിന്റെ നമ്പര്‍ കണ്ടെത്തിയ ശേഷം നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിലാസം പരിശോധിച്ചതോടെ പ്രതി പിടിയിലായി .

%d bloggers like this: