KERALA POLITICS

‘ സുധീരൻ എന്നെ ആദർശം പഠിപ്പിക്കേണ്ട ’ ; മോദിയെ പ്രകീർത്തിച്ച വിഷയത്തിൽ നിലപാട് കടുപ്പിച്ച് അബ്ദുള്ളക്കുട്ടി..

img

തിരുവനന്തപുരം :

നരേന്ദ്ര മോദിയുടെ നയങ്ങളെ പ്രകീർത്തിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് എ.പി.അബ്ദുള്ളക്കുട്ടി . തനിക്കെതിരെ മുഖപ്രസംഗമെഴുതിയ ‘വീക്ഷണം ’ പത്രത്തിനും മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.എം.സുധീരനുമെതിരെ ശക്തമായ ഭാഷയിലാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരിക്കുന്നത് .

അര ബക്കറ്റ് വെള്ളത്തിൽ തലയും മീശയും കറുപ്പിച്ച് ചാനലിൽ വന്നിരുന്ന് ജൈവ വളത്തെക്കുറിച്ച് പ്രസംഗിക്കുന്ന സുധീരൻ തന്നെ ആദർശം പഠിപ്പിക്കേണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു .
ഒരു പരാമർശത്തിന്റെ പേരിൽ മുഖപ്രസംഗമെഴുതി വിധി പ്രസ്താവം നടത്തുന്ന വീക്ഷണത്തിന്റെ നിലപാട് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു . പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടുള്ള സുധീരനിൽ നിന്നും പാർട്ടി സ്നേഹം പഠിക്കേണ്ട കാര്യം തനിക്കില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി .

READ ALSO  ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ കർശന നടപടി വേണം: എം. എസ്. ഭുവനചന്ദ്രൻ

ലോക്സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും വിജയത്തെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട കോൺഗ്രസ്സ് നേതാവ് എ.പി.അബ്ദുള്ള കുട്ടിക്കെതിരെ കോൺഗ്രസ്സ് മുഖപത്രമായ വീക്ഷണം ‘ അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി ’ എന്ന തലക്കെട്ടിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു .

വികസന പദ്ധതികൾ തന്നെയാണ് മോദിക്ക് വിജയം സമ്മനിച്ചതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു . പാവപ്പെട്ടവർക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകിയതും ശൗചാലയം നിർമ്മിച്ച് നൽകിയതും വോട്ടായി മാറിയിട്ടുണ്ട് .

അതിനെ പരിഹസിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു .

READ ALSO  ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

മോദിയെക്കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ മാത്രമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു .

%d bloggers like this: