GENERAL NATIONAL

സെര്‍വര്‍ തകരാര്‍ പരിഹരിച്ചെന്ന് എയര്‍ ഇന്ത്യ ; സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും..

img

ന്യൂഡല്‍ഹി :

സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ മുടങ്ങി . പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സെര്‍വര്‍ തകരാറിലായത് . ഇതോടെ ലോക വ്യാപകമായി എയര്‍ഇന്ത്യയുടെ ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താറുമാറായി .

അതേ സമയം സെര്‍വര്‍ തകരാര്‍ പരിഹരിച്ചതായി എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി . സര്‍വീസുകള്‍ ഉടനെ തന്നെ പുനരാരംഭിക്കുമെന്ന് സി.എം.ഡി അശ്വിനി മൊഹാനി പറഞ്ഞു എങ്കിലും സര്‍വീസുകള്‍ വൈകുമെന്നും .

എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് , ഇതില്‍ യാത്ര ചെയ്യേണ്ടുന്ന ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ ദുരിതത്തിലായി . നൂറ് കണക്കിന് യാത്രികരാണ് ഓരോ വിമാനത്താവളങ്ങളിലും കുടുങ്ങി കിടക്കുന്നത് .

READ ALSO  സ്വോട്ട് ഗവേഷണപദ്ധതിയിൽ നാസയ്ക്കൊപ്പം കേരളവും

സാങ്കേതിക തകരാറിനെ തുടര്‍ന്നുണ്ട് യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ അധികൃതര്‍ ക്ഷമാപണം നടത്തിയതായി എ.എന്‍.ഐ ട്വീറ്റ് ചെയ്തു .

%d bloggers like this: