
മിന്നലാക്രമണവും വ്യോമാക്രമണവും സാധ്യമാക്കിയത് ‘ ഒരു വോട്ട് ’ : പ്രധാനമന്ത്രി നരേന്ദ്ര മോദി ..
കൊല്‍ക്കത്ത :
ഒരു വോട്ടാ ’ണ് പാകിസ്ഥാനുമേല്‍ മിന്നലാക്രമണവും വ്യോമാക്രമണവും നടത്താന്‍ ഇന്ത്യക്ക് കരുത്തായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ‘ ജനങ്ങള്‍ നല്കിയ ഓരോ വോട്ടുകളുമാണ് ഇന്ന് ഇന്ത്യയെ അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണവും വ്യോമാക്രമണവും നടത്താന്‍ പ്രാപ്തരാക്കിയത് . ഇതിന് പുറമേ ഒരു ബഹിരാകാശ ഉപഗ്രഹത്തെ വെടി വെച്ചിടാന്‍ കഴിവുള്ള ലോകത്തിലെ നാലാമത്തെ രാഷ്ട്രമായും ഇന്ത്യ മാറി ’ . കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി .
രാജ്യമൊട്ടാകെ കാണപ്പെടുന്ന ബി.ജെ.പി തരംഗത്തില്‍ കോണ്‍ഗ്രസിന്റേയും മഹാസഖ്യത്തിന്റേയും ഉറക്കം നഷ്ടമായിരിക്കുന്നുവെന്നും അതിനാല്‍ത്തന്നെ പ്രതിപക്ഷത്തിന്റെ നിരാശ പ്രകടമാണെന്നും പറഞ്ഞതിനൊപ്പം രാജവാഴ്ചയുടെ കാലമൊക്കെ അവസാനിച്ചെന്നും അദ്ദേഹം പരിഹസിച്ചു .
സ്ഥിരമായി നികുതി നല്കുന്നവര് സ്വാര്‍ത്ഥരാണെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം . എന്നാല്‍ ചില വലിയ ആളുകളുടെ പേരില്‍ കോടികളുടെ നികുതി വെട്ടിപ്പ് കേസാണ് നിലനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു .
അഴിമതി ചിലര്‍ക്കൊക്കെ ഒരു തമാശയാണ് . ഒരു വര്‍ത്തമാന പത്രം പുറത്തിറക്കാന്‍ വേണ്ടി ഭൂമി അനുവദിച്ചതില്‍ വരെ അഴിമതി നടത്തിയവര്‍ ഇന്ന് ജാമ്യത്തിലാണ്’ നാഷണല്‍ ഹെറാല്‍ഡ് ഭൂമി ഇടപാട് കേസ് പറയാതെ പറഞ്ഞ പ്രധാനമന്ത്രി കോണ്‍ഗ്രസിനേയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളേയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത് .
70 വർഷത്തെ ഇന്ത്യൻ ദേശീയതയുടെ പാരമ്പര്യമുള്ള സേനാ വിഭാഗങ്ങളുടെ നേട്ടം സ്വന്തം വോട്ടാക്കി മാറ്റാനുള്ള സ്ഥാനം മറന്നുള്ള പ്രധാനമന്ത്രി മോദിയുടെ പരാമർശത്തിൽ ജനങ്ങൾ അസ്വസ്ഥരാണെന്ന് ഇതിനെത്തുടർന്നുള്ള സോഷ്യൽ മീഡിയ പരാമർശങ്ങളിൽ നിന്നും വ്യക്തമാണ്…
*———————————————*
*_എല്ലാ ഗ്രൂപ്പിലും ഒരേ വാർത്തകൾ തന്നെയാണ് ഷെയർ ചെയ്യുന്നത് ._*
*_COSMOS KERALA വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക_*
https://chat.whatsapp.com/JNe8zOhucnrJyJUtbfEY09
*_COSMOS KERALAയുടെ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക_*
https://www.facebook.com/cosmoskerala.in/