SOCIAL MEDIA

സൈബർ രംഗത്തെ ഏറ്റവും വലിയ സാഹിത്യ കൂട്ടായ്മയായ എൻ്റെ “തൂലിക’ സംഗമം ജൂൺ 9ന് കോഴിക്കോട്ട്..

img

‘എൻ്റെ തൂലിക’ സംഗമം കോഴിക്കോട്ട്

സൈബർ രംഗത്തെ ഏറ്റവും വലിയ സാഹിത്യക്കൂട്ടായ്മയായ ‘എൻ്റെ തൂലിക’യുടെ വാർഷികാഘോഷങ്ങൾക്ക് കോഴിക്കോട് വേദിയാകുന്നു.
എന്റെ തൂലികയുടെ മൂന്നാമത് വാര്‍ഷികാഘോഷം ജൂണ്‍ 9 ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ കോഴിക്കോട് നളന്ദ ഒാഡിറ്റോറിയത്തില്‍ വച്ചാണ് നടക്കുന്നത്.

രാവിലെ 10 മണിക്ക് ചേരുന്ന സാഹിത്യ സമ്മേളനത്തിൽ ഗ്രൂപ്പ് ചീഫ് അഡ്മിൻ ആമിനാ സഹീർ അധ്യക്ഷത വഹിക്കും. കവിയും സാഹിത്യകാരനുമായ കൽപ്പറ്റ നാരായണനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക.

സാഹിത്യ അക്കാദമി അവാർഡ് ജേതാവായ വീരാൻകുട്ടി, സാമൂഹ്യ പ്രവർത്തകനായ സുശാന്ത് നിലമ്പൂർ, നവാഗതർക്കുള്ള എസ്.കെ.പൊറ്റെക്കാട് പുരസ്ക്കാര ജേതാവ് അനിൽ അനിലൻ എന്നിവരെ ഈ വാർഷികാഘോഷത്തിൽ ആദരിക്കും.

തുടർന്ന് ‘എന്റെ തൂലിക പബ്ലിക്കേഷൻസ്’ പ്രസിദ്ധീകരിക്കുന്ന ആമിനാ സഹീറിന്റെ കവിതാ സമാഹാരം ‘ആകാശം നീട്ടിയ വിരലുകൾ’, ജാഫർ. കെ. എമ്മിന്റെ നോവൽ ‘മൈസറയുടെ കൂസുക’, ജസ്ന താഷിബിന്റെ കവിതാ സമാഹാരം ‘മൗനം ഉറങ്ങുന്ന തൊട്ടിലുകൾ’, ‘ധ്വനി പബ്ലിക്കേഷൻസ്’ പ്രസിദ്ധീകരിയ്ക്കുന്ന ഷാഹിദ ഉമ്മർകോയയുടെ നോവൽ ‘എതിർ നീച്ചൽ’, ഫാത്തിമത്തുൽ വഹീദയുടെ കവിതാ സമാഹാരം ‘സൂജൂദുകൾക്കിടയിൽ’ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യും.

‘എന്റെ തൂലിക’ ഗ്രൂപ്പിന്റെ പുതിയ യൂട്യൂബ് ചാനൽ ‘സിംഫണി’യുടെ ഔദ്യോഗിക ഉദ്ഘാടനം, ഗ്രൂപ്പ് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള
സമ്മാനദാന വിതരണം, കവി സമ്മേളനം, സൗഹൃദ സംഗമം തുടങ്ങിയ പരിപാടികളും വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തും.

%d bloggers like this: