CRIME POLITICS

സ്മൃതിയുടെ വിജയം കണ്ട് മടക്കം ; അമേഠിയിലെ തന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രിയപ്പെട്ട നേതാവിന്റെ ശവമഞ്ചം ചുമലിലേറ്റി സ്മൃതി ഇറാനി..

img

അമേഠി :വെടിയേറ്റു മരിച്ച പ്രാദേശിക ബി.ജെ.പി നേതാവ് സുരേന്ദ്ര സിംഗിന്റെ ശവമഞ്ചം തോളിലേറ്റി കേന്ദ്രമന്ത്രി സ്മൃതി ഇറാനി . അമേഠിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവായിരുന്നു സുരേന്ദ്ര സിംഗ് . 2014-ലെ തെരഞ്ഞെടുപ്പ് മുതല്‍ സ്മൃതിക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് സുരേന്ദ്ര സിംഗ് .ബരോളിയ ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവന്‍ കൂടിയായ സുരേന്ദ്ര സിംഗ് സ്മൃതി ഇറാനിക്ക് വേണ്ടി മണ്ഡലത്തില്‍ മുഴുനീളം പ്രവര്‍ത്തിച്ചിരുന്നു .അമേഠിയിലെ ഗൗരി ഗഞ്ജില്‍ ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയുണ്ടായ വെടിവയ്പ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടത് .ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമികള്‍ സുരേന്ദ്ര സിംഗിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു .മുഖത്ത് സാരമായി പരിക്കേറ്റ സുരേന്ദ്ര സിംഗിനെ ലഖ്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എ.എസ്.പി ദയാറാം പറഞ്ഞു . രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം .

%d bloggers like this: