
..
ബാങ്ക് വിളി കേട്ട് സ്വന്തം മുറിയിൽ നോമ്പുമുറിയ്ക്കുന്ന വനിതാ ഗൈനിക് ഡോക്ടർക്കടുത്തേക്ക് ഓടിയെത്തുന്ന പ്രസവ വാർഡിൽ നിന്നുള്ള മാതാപിതാക്കൾ, കഴിക്കാനെടുത്തത് അങ്ങിനെത്തന്നെ വച്ച് കൂടെ ചെല്ലുന്ന ഡോക്ടർ തന്റെ കടമ നിർവ്വഹിക്കുന്നു.. തുടർന്ന് നന്ദി പറഞ്ഞ് തങ്ങളുടെ സന്തോഷത്തിനായി ഡോക്ടർക്ക് വിരുന്നൊരുക്കുന്ന സിക്കുകാരായ ആ മാതാപിതാക്കൾ, ഡോക്ടറുടെ സന്തോഷം, എല്ലാം ചേർന്ന് വളരെ മനോഹരമായ തീം ..
ഏതായാലും സംഘപരിവാറിന് ഒരിക്കലും ഇഷ്ടമാവാത്ത ഇത്തരമൊരു തീം ഇറക്കാനുള്ള ധൈര്യം ഒരു പക്ഷേ ഇലക്ഷൻ പ്രഖ്യാപനമായിരിക്കാം.. മതവെറിയുടെ അസഹിഷ്ണുത ഇന്ത്യൻ സമൂഹത്തിൽ എത്രയധികം തീഷ്ണമാണ് എന്നത് അതിമായുള്ള ഇത്തരം ചിന്തകൾ നമുക്ക് കാണിച്ചുതരുന്നു…
മുൻപ് പരസ്യത്തെത്തുടർന്ന്, സർഫ് എക്സൽ പുറത്തിറക്കുന്ന കമ്പനിയായ ഹിന്ദുസ്ഥാൻ ലിവറിനെ ബഹിഷ്കരിക്കണമെന്നും ആഹ്വാനമുയരുന്നുണ്ട്.
ഹോളി ആഘോഷം നടക്കുന്ന തെരുവിലേക്ക് തൂവെള്ള വസ്ത്രം ധരിച്ച് ഒറു പെൺകുട്ടി സൈക്കിൾ വന്നു നിൽക്കുന്നു. ബലൂണിൽ ചായം നിറച്ച് എറിയാൻ നിൽക്കുന്ന കുട്ടികളെ അവൾ പ്രകോപിപ്പിക്കുന്നു. അവരെക്കൊണ്ട് പക്കലുള്ള എല്ലാ ചായവും തന്റെ മേൽ പ്രയോഗിപ്പിച്ച ശേഷം വീട്ടിൽ കാത്തു നിന്നിരുന്ന മുസ്ലിം സുഹൃത്തിനെ കൂട്ടി പള്ളിയിലേക്ക് പോകുന്നു. പള്ളിയിൽ പോയി വേഗം വരാമെന്ന് പറയുന്ന അവനോട് പെണ്കുട്ടി നമുക്ക് ചായത്തിൽ കളിക്കാമെന്നും പറയുന്നുണ്ട്.
വീഡിയോ കാണാം.