BREAKING NEWS GENERAL HEALTH SCIENCE

ഹരിത തിരഞ്ഞെടുപ്പിനായി പേപ്പർ പേനകളുമായി വിദ്യർത്ഥികൾ…

img

ഒരുദിനം കൊണ്ട് എഴുന്നൂറ് ഹരിത പേപ്പർ പേനകൾ നിർമിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ.

മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് ഹരിതതെരഞ്ഞെടുപ്പിനായി പേപ്പർപേനകൾ നിർമിച്ചത്. ശുചിത്വമിഷന്റെയും സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തിലാണ് കുട്ടികളുടെ മാതൃക പ്രവർത്തനം.

നാലായിരം പേനകൾ നിർമിച്ച് തെരഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറുകയാണ് ലക്ഷ്യം. സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി.എ ജസ്റ്റിൻ, അസിസ്റ്റന്റ് കോ-ഓഡിനേറ്റർമാരായ എ.കെ രാജേഷ്, എം.പി രാജേന്ദ്രൻ, സ്വീപ് നോഡൽ ഓഫീസർ എൻ.ഐ ഷാജു, സ്‌കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ടി.എസ് ഹഫ്‌സത്ത്, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു

%d bloggers like this: