കിനാനൂര്‍: ഹിമാചല്‍ പ്രദേശിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി. ഹിമാചലില്‍ കിനാനൂര്‍ ജില്ലയിലെ നംഗ്യ മേഖലയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.
ഇന്തോ ടിബറ്റന്‍ പൊലീസിന്റെ നേതൃത്വത്തി സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയാണ്. ഹിമാചല്‍ പ്രദേശ് പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
സൈനികര്‍ ഇന്ത്യാ ചൈന അതിര്‍ത്തിയിലെ ഷിപ്കി ലാ സെക്ടറില്‍ പെട്രോളിംഗ് നടത്തുകയായിരുന്നു. പെട്ടെന്നായിരുന്നു ഇവര്‍ സഞ്ചരിച്ച സൈനിക വാഹനത്തിനുമേല്‍ മഞ്ഞിടിഞ്ഞു വീഴുകയായിരുന്നു.
സാധാരണയായി വലിയ തോതില്‍ ഹിമപാതമുണ്ടാകാത്ത മേഖലയായ ദോഗ്രി നളയിലാണ് ഇപ്പോള്‍ അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.