NATIONAL

സീതാറാം യെച്ചൂരിക്കെതിരെ പരാതിയുമായി ബാബാ രാംദേവ് .. എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

img

ഹരിദ്വാര്‍ :

രാമായണവും മഹാഭാരതവും യുദ്ധവും അക്രമവും നിറഞ്ഞതാണെന്നുള്ള സീതാറാം യെച്ചൂരിയുടെ വിവാദ പ്രസാതാവനയ്ക്ക് എതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു . സി.പി.ഐ-എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഹരിദ്വാര്‍ എസ്.എസ്.പിയ്ക്ക് ബാബാ രാംദേവ് പരാതി നല്‍കിയിരുന്നു .

രാമായണവും മഹാഭാരതവും യുദ്ധവും അക്രമവും നിറഞ്ഞതാണെന്നുള്ള വിവാദ പരാമര്‍ശത്തിനെതിരെയാണ് ബാബാ രാംദേവ് പരാതി നല്‍കിയത് .

ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അക്രമം നിറഞ്ഞതാണെന്നുള്ള പരാമര്‍ശത്തിലൂടെ യെച്ചൂരി പരിഹസിക്കുന്നത് പൂര്‍വികരെയാണ് . ഇത് കുറ്റകരമാണെന്നും ഇതിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബാബാ രാംദേവ് പറഞ്ഞു .

ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്ന് പ്രജ്ഞ സിംഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശനത്തിനെതിരെയാണ് യെച്ചൂരിയുടെ വിവാദ പരാമര്‍ശം .

നിരവധി നേതാക്കള്‍ യെച്ചൂരിയെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു . സീതാറാം യെച്ചുരിയുടെ വിവാദ പരാമര്‍ശത്തിനെതിരെ മറുപടിയുമായി ശിവസേനയും രംഗത്തെത്തിയിരുന്നു . രാമായണവും മഹാഭാരതവും അക്രമത്തിന്റേതാണെങ്കില്‍ ആദ്യം സീതാറാം എന്ന പേര് മാറ്റാന്‍ യെച്ചൂരി തയ്യാറാവട്ടെയെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു .

രാമനും കൃഷ്ണനും അര്‍ജുനനും സത്യത്തിന്റെ പ്രതീകങ്ങളാണ് . തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് രാമായണവും മഹാഭാരതവും പകരുന്ന സന്ദേശം . സീതാറാം യെച്ചൂരിയുടെ ചിന്താഗതി അദ്ദേഹത്തിന്റെ മാത്രം ചിന്താഗതി ആണ് . ഹിന്ദുക്കളെ ആക്രമിക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമാണ് ആ പ്രസ്താവനയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു .

%d bloggers like this: