സുഷമാ സ്വരാജ് ഇറാനില്‍; തീവ്രവാദശക്തികളെ തുടച്ചുനീക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിക്കും

ടെഹ്‌റാന്‍: തീവ്രവാദശക്തികളെ ഇല്ലാതാക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിക്കുമെന്ന് പ്രഖ്യാപനം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറാന്‍ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇറാനില്‍വെച്ച്‌ പ്രഖ്യാപനമുണ്ടായത്. ഇറാന്‍ വിദേശകാര്യസഹമന്ത്രിയുമായി സുഷമസ്വരാജ് ചര്‍ച്ച നടത്തി. ബള്‍ഗോറിയന്‍ യാത്രക്കിടെ അപ്രതീക്ഷിതമായാണ് സുഷമസ്വരാജ് ഇറാനിലെത്തിയത്.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഇറാനില്‍ ചേവേര്‍ ആക്രമണം നടത്തിയിരുന്നു. ഇറാന്‍ സൈന്യത്തിന്റെ 27 സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തതില്‍ ഇറാന്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയും പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചതോടെയാണ് ഇരുവരും തീവ്രവാദത്തിനെ തുടച്ചുനീക്കാന്‍ ഒരുമിച്ച്‌ നില്‍ക്കണമെന്ന പ്രഖ്യാപനം സംയുക്തമായെടുത്തത്.

ഇന്ത്യയിലുണ്ടായതിന് സമാനമായ ആക്രമണമാണ് ഇറാനിലുമുണ്ടായത്. ഇരുരാജ്യങ്ങളും പാക്കിസ്ഥാന്‍ തീവ്രവാദത്തിന്റെ ഇരകളാണെന്നും അതിനാല്‍തന്നെ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും ഇറാന്‍ വിദേശകാര്യ സഹമന്ത്രി സയ്യ്ദ് അബ്ബാസ് അര്‍ഗാച്ചി പറഞ്ഞു. ഇറാനില്‍ ഗാര്‍ഡുകള്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെയായിരുന്നു ചാവേര്‍ ആക്രമണം ഉണ്ടായത്.

READ ALSO  തൃശൂര്‍ ലോകസഭാ മണ്ഡലത്തിലേക്ക് സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി തമിഴ്‌നാട് സേലം സ്വദേശി ഡോ. കെ. പത്മരാജൻ