NATIONAL POLITICS

117 മണ്ഡലങ്ങൾ, 18 കോടിയിലേറെ വോട്ടർമാർ ; രാജ്യത്തെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.

img

ന്യൂഡൽഹി :
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ഭാഗമാണിന്ന് , മൂന്നാം ഘട്ടം .

13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 18.85 കോടിയിലേറെ വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക .

ഗോവ , ഗുജറാത്ത് , ബിഹാർ , അസം , ജമ്മു കശ്മീർ , കേരളം , കർണാടക , മഹാരാഷ്ട്ര , ഒഡീഷ , ത്രിപുര , ഉത്തർപ്രദേശ് ,ബംഗാൾ , ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും , ദാമൻ ഡ്യൂ,ദാദ്ര നാഗർ ഹവേലി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഇന്ന് ജനവിധി തേടുന്നത് .

117 മണ്ഡലങ്ങളിലായി 1640 സ്ഥാനാർത്ഥികൾ ,2,10,770 പോളിംഗ് ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളത് .

ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ–371 . ദാമൻ ദിയുവിലാണ് ഏറ്റവും കുറവ്– നാലു പേർ .

ഏറ്റവും കൂടുതൽ വോട്ടർമാരും(4,5,125,680) പോളിങ് സ്റ്റേഷനുകളും (51,709) ഗുജറാത്തിലാണ് . ഗോവയിലാണ് ഏറ്റവും കുറവ് വോട്ടർമാർ–1,135,811.

ഏറ്റവും കുറവ് പോളിങ് സ്റ്റേഷനുകൾ ദാമൻ , ദിയുവിലാണ്–152 .

കേരളത്തിലും ഗുജറാത്തിലും ഗോവയിലും മുഴുവൻ ലോക്സഭാ സീറ്റുകളിലേക്കും ഇന്നാണു വോട്ടെടുപ്പ് .

രണ്ടാംഘട്ടത്തിൽ നടക്കേണ്ടിയിരുന്ന ത്രിപുര ഈസ്റ്റ് വോട്ടെടുപ്പും ഇന്നു നടക്കും .

കർണാടകയിൽ 14 സീറ്റുകളിലേക്കു കൂടി വോട്ടെടുപ്പു നടക്കുന്നതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പൂർണമാകും .

കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിൽ മൂന്നു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടവും ഇന്നാണ് .

ബി.ജെ,പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ,കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി , ജെ.എ.പി–എൽ നേതാവ് പപ്പു യാദവ്, കോൺഗ്രസിന്റെ മല്ലികാർജുൻ ഖർഗെ ,സമാജ്‌വാദി പാർട്ടിയുടെ മുലായം സിങ് യാദവ്, എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ, ആർജെഡിയിലെ ശരദ് യാദവ് എന്നിവരാണ് ഇന്ന് ജനവിധി തേടുന്നവരിൽ പ്രശസ്തർ .

%d bloggers like this: