Exclusive GENERAL INTERNATIONAL

ചൈനയ്ക്ക് വീണ്ടും ഇന്ത്യൻ പ്രഹരം: 118 ആപ്പുകൾ നിരോധിച്ചു

img

പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യ ചൈന അതിർത്തിയിലെ സൈനിക ഏറ്റുമുട്ടലിനെ തുടർന്ന് 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നേരത്തെ നിരോധിച്ചിരുന്നു.

കേന്ദ്ര ഐ.ടി. മന്ത്രാലയമാണ് ഇപ്പോൾ ഈ നടപടി എടുത്തിട്ടുള്ളത്. നിരോധിച്ചവയിൽ ഏറെയും ഗെയിമുകളും ക്യാമറ ആപ്പുകളുമാണ്.

യഥാർത്ഥത്തിൽ പബ്ജി ഒരു ചൈനീസ് ഗെയിമല്ല. ദക്ഷിണകൊറിയയിലെ സോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന  പബ്ജി കോർപ്പറേഷൻ്റേതാണിത്. എന്നാൽ പബ‌്ജിയുടെ മൊബൈൽ പതിപ്പിൻ്റെ ഉടമകൾ ടെൻസെൻ്റ് ഗെയിംസ് എന്ന ചൈനീസ് കമ്പനിയാണ്.

%d bloggers like this: