ഗിനിയില്‍ തടവിലായവരെ നൈജീരിയയിലേക്ക് മാറ്റുന്നു; തിരികെയെത്തിക്കാന്‍ ശ്രമംതുടരുന്നെന്ന് മന്ത്രി

ഗിനിയില്‍ തടവിലായ കപ്പല്‍ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാന്‍ നീക്കം. 15 പേരെ നൈജീരിയയ്ക്ക് കൈമാറാന്‍ ലൂബാ തുറമുഖത്ത് എത്തിച്ചതായി തടവിലുള്ള കൊല്ലം സ്വദേശി വിജിത്ത് പറഞ്ഞു. തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ജീവനക്കാരെ മലാവെ ദ്വീപിലേക്ക് മാറ്റിയിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് ജീവനക്കാരെ ലൂബാ തുറമുഖത്ത് എത്തിച്ചത്. ജീവനക്കാരെ നൈജീരിയന്‍ നേവിക്ക് കൈമാറാനാണ് നീക്കം. നൈജീരിയയില്‍ ജീവനക്കാരെ എത്തിക്കുന്നതോടെ അവിടെ അവര്‍ നിയമനടപടി നേരിടേണ്ടിവരും. നൈജീരിയയില്‍ എത്തിയാല്‍ എന്താവുമെന്ന ആശങ്ക മലയാളികളായ ജീവനക്കാര്‍ പ്രകടിപ്പിച്ചു.

കപ്പല്‍ ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. നൈജീരിയയിലെയും ഗിനിയയിലെയും എംബസികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ബന്ദികള്‍ ആയി കഴിയുന്നവരെല്ലാം സുരക്ഷിതര്‍ ആണെന്നും ആശങ്ക വേണ്ടെന്നും കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

ചര്‍ച്ചകള്‍ നടത്തി വരികയാണ്. ബന്ദികള്‍ ആയി കഴിയുന്നവരെല്ലാം സുരക്ഷിതര്‍ ആണെന്നും ആശങ്ക വേണ്ടെന്നും കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.അന്താരാഷ്ട്ര ചട്ടംപാലിച്ച് കൊണ്ട് തന്നെയാണ് ഇരുരാജ്യങ്ങളും മുന്നോട്ട് പോകുന്നത്. നിയമത്തിന്റെ വഴിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം മാത്രമാണ് ഇപ്പൊള്‍ നേരിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ട് തവണ ഇന്ത്യന്‍ എംബസി അധികൃതര്‍ സംഘത്തെ കണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു…..