GENERAL

ഉത്തരേന്ത്യയില്‍ കനത്ത മഴയും പൊടിക്കാറ്റും ; 31 മരണം

img

ന്യൂഡല്‍ഹി :
കനത്ത മഴയിലും ഇടിമിന്നലിലും ഉത്തരേന്ത്യയില്‍ 31 മരണം . രാജസ്ഥാന്‍ , മധ്യപ്രദേശ് , ഗുജറാത്ത് എന്നിവിടങ്ങളിലായാണ് കനത്തമഴയും കാറ്റും ഇടിമിന്നലും വന്‍നാശം വിതച്ചത് .

മധ്യപ്രദേശില്‍ 16 പേര്‍ക്കും , ഗുജറാത്തില്‍ ഒമ്പതു പേര്‍ക്കും , രാജസ്ഥാനില്‍ ആറുപേര്‍ക്കുമാണ് ജീവന്‍ നഷ്ടമായത് .

രാജസ്ഥാനിലെ കോട്ട , അജ്മീര്‍ , പിലാനി എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം മുതല്‍ കനത്ത മഴ ലഭിച്ചു . പലയിടങ്ങളിലും ഗതാഗതം തടസപ്പെടുകയും സാധാരണ ജീവിതം ദുസ്സഹമാവുകയും ചെയ്തു . ആഞ്ഞു വീശിയ പൊടിക്കാറ്റ് രാജസ്ഥാനിലും ഗുജറാത്തിലും വന്‍ നാശനഷ്ടമുണ്ടാക്കി . ഗുജറാത്തിലെ സബര്‍ക്കാന്ത ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റാലിക്ക് തയ്യാറാക്കിയ വേദി കാറ്റില്‍ തകര്‍ന്നു .

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷം രൂപ അടിയന്തര ധന സഹായം പ്രഖ്യാപിച്ചു . ദുരന്തത്തില്‍ കടുത്ത ദു:ഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ദുരന്ത ബാധിതര്‍ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു .

%d bloggers like this: