ഗുവാഹത്തി: അരുണാചൽ പ്രദേശിലെ മണ്ഡലയ്ക്ക് സമീപം ഇന്ത്യൻ കരസേനയുടെ ഹെലികോപ്റ്റർ തകർന്നു വീണു. രണ്ട് ജീവനക്കാരെ — ഒരു ലെഫ്റ്റനന്റ് കേണലും ഒരു മേജറും — കാണാതായതായി റിപ്പോർട്ട്. രാവിലെ 9.15ന് എയർ ട്രാഫിക് കൺട്രോളറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സൈന്യം അറിയിച്ചു.
“അരുണാചൽ പ്രദേശിലെ ബോംഡിലയ്ക്ക് സമീപം പറന്നുകൊണ്ടിരുന്ന ആർമി ഏവിയേഷൻ ചീറ്റ ഹെലികോപ്റ്ററിന് മാർച്ച് 16 ന് രാവിലെ 09:15 ന് എടിസിയുമായി ബന്ധം നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്.ബോംഡിലയുടെ പടിഞ്ഞാറ് മണ്ഡലയ്ക്ക് സമീപമാണ് ഇത് തകർന്നത്. തിരച്ചിൽ കക്ഷികൾ ആരംഭിച്ചിട്ടുണ്ട്,” സൈന്യം പറഞ്ഞു.
