KERALA

200 കോടി ക്ലബിലെത്തിയിട്ടും, ഒരു വരിവാർത്ത പോലും ചെയ്യാത്ത മാധ്യമങ്ങളെപ്പറ്റി എം വി ജയരാജൻ..

img

200 കോടി ക്ലബിലെത്തിയിട്ടും, അത്ഭുതകരമാം വിധം തകർച്ചയിൽ നിന്നും തിരിച്ചു കയറിയിട്ടും, ഒരു വരിവാർത്ത പോലും ചെയ്യാത്ത മാധ്യമങ്ങളെപ്പറ്റി എം വി ജയരാജൻ.സ്വന്തം FB പോസ്റ്റിൽ. ഇല്ലാത്ത കാരണങ്ങൾ ചികഞ്ഞെടുത്ത് സർക്കാരിനെ കുറ്റപ്പെടുത്തുന്ന മാധ്യമങ്ങൾ ഇക്കാര്യത്തിൽ ഇരട്ടത്താപ്പു തന്നെയാണ് കാട്ടുന്നത്..

അദ്ദേഹത്തിന്റെ FB പോസ്റ്റിൽ നിന്ന്..

കെ.എസ്‌.ആർ.ടി.സി :
200 കോടി ക്ലബിലെത്തിയിട്ടും
പലർക്കും വാർത്ത നൽകാൻ മടി
==========================

ഒരു സിനിമ 100 കോടി വരുമാനമുണ്ടാക്കിയപ്പോൾ അത്‌ വലിയ വാർത്തയായി കേരളാ മാധ്യമങ്ങളാകെ ആഘോഷിച്ചതാണ്‌. എന്നാലിപ്പോൾ കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം, അതും നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തിയ സ്ഥാപനം, ഫിനിക്സ്‌ പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റപ്പോൾ അത്തരത്തിലൊന്ന് ചർച്ച ചെയ്യാൻ മുഖ്യധാരാ മാധ്യമങ്ങൾ പലതും മടിച്ചു.

READ ALSO  ഇന്ന് 2910 പേർക്ക‌് കോവിഡ്-19

പിണറായി സർക്കാരിന്‌ കീഴിൽ അസാധ്യമെന്ന് പൊതുവിൽ കരുതിയത്‌ സാധ്യമാവുന്നു എന്നത്‌ ജനങ്ങളെ അറിയിക്കേണ്ടതില്ലെന്നും ചർച്ച ചെയ്യേണ്ടതില്ലെന്നും നിർബന്ധം കാണിക്കുന്ന മാധ്യമങ്ങളുടെ രാഷ്ട്രീയ അടിമവേല ജനങ്ങൾക്ക്‌ മനസ്സിലാവും.

കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവർത്തകർക്കും കെ.എസ്‌.ആർ.ടി.സിയിൽ സൗജന്യ യാത്രയ്ക്കുള്ള പാസ്സ്‌ അനുവദിച്ചതെങ്കിലും ഇത്തരം മാധ്യമപ്രവർത്തകർക്ക്‌ നന്ദിപൂർവ്വം ഓർക്കാമായിരുന്നു.

പിണറായി സർക്കാരിന്‌ കീഴിൽ കെ.എസ്‌.ആർ.ടി.സിയും വളർച്ചയുടെ പാതയിലാണ്‌. കടത്തിൽ നിന്നും കടത്തിലേക്ക്‌ മൂക്കുകുത്തിയ, ഒരുകാലത്തും നേരെയാവില്ല എന്ന് കരുതിയ ഈ പൊതുമേഖലാ സ്ഥാപനം സ്വന്തം വരുമാനമുപയോഗിച്ച്‌ ജീവനക്കാരുടെ ശമ്പളം കൊടുക്കാൻ പാകത്തിൽ ജനുവരിയിൽ റെക്കോർഡ്‌ നേട്ടം കൈവരിച്ചിരുന്നു. ഏപ്രിലിൽ 189.84 കോടി വരുമാനം നേടി പുതിയ റെക്കോർഡ്‌ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

ഇപ്പോഴിതാ, ഇക്കഴിഞ്ഞ മെയ്‌ മാസത്തെ കെ.എസ്‌.ആർ.ടി.സിയുടെ വരുമാനത്തിന്റെ കണക്ക്‌ പുറത്തുവന്നിരിക്കുന്നു. 200.91 കോടിയിലെത്തി ചരിത്ര നേട്ടം കുറിച്ചിരിക്കുന്നു.

READ ALSO  ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ ഇ-ചെല്ലാൻ

പിണറായി സർക്കാരിനും ജീവനക്കാർക്കും അഭിവാദ്യങ്ങൾ
– എം.വി.ജെ.

%d bloggers like this: