250 ലിറ്റർ വാഷ് പിടിച്ചു

CRIME Thrissur

തൃശൂർ : തൃശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി ജുനൈദിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ താലൂക് പുത്തൂർ വില്ലേജ് പോന്നുക്കര ദേശത്തു ഇരട്ടാണി പറമ്പിൽ വേലായുധൻ മകൻ പ്രശാന്ത് എന്നയാളുടെ വീട്ടിൽ നിന്നും ചാരായം വാറ്റുന്നതിനു പകപ്പെടുത്തിയ 250ലിറ്റർ വാഷ് കണ്ടെടുത്തു.
പ്രതി ഓടി രക്ഷപ്പെട്ടതുകൊണ്ട് അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. പിടിച്ചെടുത്ത വാഷ് പിന്നീട് നശിപ്പിച്ചു.

പ്രശാന്തിന്റെ പേരിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

റെയ്‌ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ കൃഷ്ണ കുമാർ, പ്രെവെൻറ്റീവ് ഓഫീസർ അബ്ദ ഗലിൽ, ഗ്രേഡ് പ്രെവെൻറ്റീവ് ഓഫീസർ രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ രഞ്ജിത്ത്, അനീഷ് എന്നിവരും പങ്കെടുത്തു.

img