കൊച്ചി : പൊലീസാണെന്ന് ഭീഷണിപ്പെടുത്തി ട്രെയിനില്‍ ഇതരസംസ്ഥാന യാത്രക്കാരന്റെ പേഴ്‌സ് കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ എ.എം. ഹൗസില്‍ മൊയ്തീന്‍ യാസര്‍ (25), മഞ്ചേശ്വര വീട്ടില്‍ മുഹമ്മദ് അസ്‌കര്‍ (24), കടമ്ബൂര്‍ മുര്‍ത്താന വീട്ടില്‍ വിവേക് വേഗസ് (23) എന്നിവരെയാണ് ആലുവ റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടിയത്.
നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസില്‍ ശനിയാഴ്ചയാണ് സംഭവം. ഇതരസംസ്ഥാന യാത്രക്കാരനെ പൊലീസാണെന്ന് ഭീഷണിപ്പെടുത്തി പണമടങ്ങിയ പേഴ്‌സ് കവരുകയായിരുന്നു. മുഹമ്മദ് അസ്‌കര്‍ കേരളത്തിന് അകത്തും പുറത്തുമായി വധശ്രമം, പിടിച്ചുപറി, ആയുധ വില്‍പ്പന ഉള്‍പ്പെടെ 20-ഓളം കേസുകളിലെ പ്രതിയാണ്.
