NATIONAL POLITICS

373 ലോക്സഭാ മണ്ഡലങ്ങളിൽ അട്ടിമറി നടന്നതിന്റെ തെളിവുകളുമായി ഓൺലൈൻ മാധ്യമമായ ദ ക്വിൻറ് ..

img

രാജ്യത്തെ 373 ലോക്സഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ അട്ടിമറി നടന്നതിന്റെ തെളിവുകൾ ഓൺലൈൻ മാധ്യമമായ ദ ക്വിൻറ് പുറത്ത് വിട്ടു. 373 ലോക്സഭ മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വൻ വ്യത്യാസമുള്ളതായി ക്വിന്റിന്റെ അന്വേഷണാത്മക റിപ്പോർട്ട് പറയുന്നു.

ബിഹാർ, യു.പി, തമിഴ്നാട്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഒന്നുമുതൽ നാലു ഘട്ടംവരെ വോട്ടെടുപ്പ് നടന്ന ഏതാനും മണ്ഡലങ്ങളിലെ, ഇക്കാര്യം വ്യക്തമാക്കുന്ന കണക്കുകളും ക്വിൻറ് പുറത്തുവിട്ടു. തമിഴ്നാട്ടിലെ കാഞ്ചീപുരം, ധർമപുരി, ശ്രീപെരുമ്പത്തൂർ, യു.പി യിലെ മഥുര, അരുണാചൽ എന്നിവിടങ്ങളിലെ കണക്കുകളിൽ വൻ വ്യത്യാസമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ വെബ്സൈറ്റ് നൽകിയ കണക്കുകളുമായി ഒത്തുനോക്കുമ്പോഴുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോൾ കമ്മീഷൻ മൗനം പാലിക്കുന്നതായും ക്വിൻറ് പറയുന്നു.

ബി.ജെ.പി സ്ഥാനാർഥി സുശീർ കുമാർ സിങ് ജയിച്ച ബിഹാറിലെ ഔറംഗാബാദിൽ 8768 വോട്ടുകളാണ് ഇ.വി.എം അധികമായി കാണിച്ചത്. മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി കിരൺ റിജ്ജു ജയിച്ച അരുണാചലിൽ 7961 വോട്ടിന്റെയും വ്യത്യാസം. ഇവിടെ നേരിയ വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി നബാം തൂക്കി പരാജയപ്പെട്ടത്. ബി.ജെ.ബി സ്ഥാനാർഥി ഹേമമാലിനി വിജയിച്ച യു.പിയിലെ മഥുരയിൽ 10,88,206 വോട്ടുകൾ പോൾ ചെയ്തപ്പോൾ എണ്ണിയത് 10,98,112 വോട്ടുകൾ. 9906 വോട്ടുകൾ അധികം!

READ ALSO  വിചിത്ര ഉത്തരവ് ഉടൻ പിൻവലിക്കണം എം.എസ് ഭുവനചന്ദ്രൻ 

ഇവയടക്കം 373 മണ്ഡലങ്ങളിലെ വോട്ടുവ്യത്യാസം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉടൻ മറുപടി തരാമെന്ന് കമ്മീഷൻ പറഞ്ഞ് മണിക്കൂറുകൾക്കകം അവസാന വോട്ടിങ് കണക്കുകൾ കമ്മീഷന്റെ വെബ്സൈറ്റിൽനിന്ന് ദൂരൂഹമായി അപ്രത്യക്ഷമായി. എന്തുകൊണ്ടാണ് വെബ്സൈറ്റിൽനിന്ന് കണക്കുകൾ നീക്കിയതെന്ന തങ്ങളുടെ ചോദ്യത്തിന് കമ്മീഷൻ പ്രതികരിക്കാൻ തയ്യാറായില്ലെന്നും ക്വിൻറ് പറയുന്നു. എന്നാൽ, പിന്നീട് ഇതിൽ ഒരു മണ്ഡലത്തിലെ വോട്ടിൽ മാത്രമാണ് വ്യക്തതയുള്ളതെന്നും ബാക്കിയുള്ളവയിലെ പോൾ ചെയ്ത വോട്ട് വിവരങ്ങൾ സമ്പൂർണമല്ലെന്നും അത് പിന്നീട് പുതുക്കുമെന്നുമുള്ള വിവരം വെച്ച് ക്വിൻറിന് ഇ-മെയിൽ ലഭിച്ചു.

READ ALSO  സ്ഥാനാര്‍ത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം ജനങ്ങളെ അറിയിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ

ഒന്നു മുതൽ നാലു ഘട്ടംവരെ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ പോൾ ചെയ്ത മുഴുവൻ വോട്ടും കമ്മീഷന്റെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തത് ഉൾപ്പെടുത്തി വീണ്ടും കമ്മീഷന് ഇ-മെയിൽ അയച്ചുവെന്നും മറുപടിക്ക് കാത്തിരിപ്പ് തുടരുകയാണെന്നും ക്വിൻറ് പറയുന്നു.

വിഷയം സംസാരിക്കാൻ കമീഷനിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചക്ക് നിരവധി തവണ ശ്രമിച്ചിട്ടും തയാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പോൾ ചെയ്യുന്ന വോട്ടുകൾ രണ്ട് മണിക്കൂർ ഇടവിട്ട് മുതിർന്ന ഓഫിസറെ പ്രിസൈഡിങ് ഓഫിസർ അറിയിക്കണമെന്നാണ് നടപടിക്രമം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ട് ഇത് ഏകോപിപ്പിക്കാൻ കമ്മീഷന് കഴിഞ്ഞില്ലെന്ന കാര്യവും പ്രസക്തമാണ്. ഇക്കാര്യം മുൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒ.പി. റാവത്തിന്റെ അടുത്ത് ഉന്നയിച്ചപ്പോൾ ഗുരുതരമായ പ്രശ്നമാണെന്നും താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരിക്കുന്ന വേളയിൽ ഇത്തരം യാതൊന്നും നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു പ്രതികരണം

READ ALSO  പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സ്വതന്ത്ര ബോഡിയാണെന്ന പേരിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നേരത്തെ തന്നെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. മോദി സർക്കാരിന് അനുകൂലമായ തരത്തിലാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കകഷികളും ആരോപണം ഉന്നയിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നറിയപ്പെടുന്ന ഇന്ത്യൻ ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പിലെ സുതാര്യത ഇല്ലായ്മയിലേക്കാണ് ഒരിക്കൽ കൂടി ദി ക്വിൻറ് വിരൽ ചൂണ്ടുന്നത്.

%d bloggers like this: