ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ബംഗ്ലാദേശികള്‍ പിടിയില്‍

കൊല്‍ക്കത്ത:ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ബംഗ്ലാദേശികള്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ കൂച്ച്‌ ബെഹാര്‍ ജില്ലയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.അതിര്‍ത്തി സുരക്ഷ സേനയ്‌ക്ക് നുഴഞ്ഞു കയറ്റത്തെ സംബന്ധിച്ച്‌ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ദിഘല്‍താരി ഔട്ട്‌പോസ്റ്റില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സുരക്ഷ സേന ഇവരെ പിടികൂടിയത്.

താജുല്‍ ഇസ്ലാം, അനറുള്‍ ഷെയ്ഖ്, അഹിദുള്‍ ഇസ്ലാം എന്നിവരാണ് പിടിയിലായത്. സംഘം തൊഴിലാളികളാണെന്നും, ജോലി തേടി ഡല്‍ഹിയിലേയ്‌ക്ക് പോകാനാണ് ശ്രമിച്ചതെന്നും ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.