Posted onAuthorChief EditorComments Off on ഇന്ന് സംസ്ഥാനത്ത് 7482 കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍ഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ഹരിഹരന് (56), മുട്ടട സ്വദേശി കുട്ടപ്പന് (72), വെമ്പായം സ്വദേശി ശശിധരന് (70), മരുതൂര്‍ സ്വദേശി നാസര്‍ (56), ആറ്റിങ്ങല്‍ സ്വദേശി അനില്‍ (47), കൊല്ലം ആയൂര്‍ സ്വദേശിനി ശാരദാമ്മ (72), ഉമയനല്ലൂര്‍ സ്വദേശി നവാബുദീന്‍ (58), ആലപ്പുഴ ചേര്‍ത്തല സ്വദേശി രാമകൃഷ്ണന് പിള്ള (83), കോട്ടയം എരുമേലി സ്വദേശിനി സൈനബ ബിവി (96), എറണാകുളം കൊച്ചി സ്വദേശിനി ട്രീസ ലോനന് (89), ആലുവ സ്വദേശി ബഷീര്‍ (60), എടയാപുരം സ്വദേശിനി കെ.കെ. പുഷ്പ (68), വെങ്ങോല സ്വദേശിനി സല്‍മ സെയ്ദു മുഹമ്മദ് (55), കളമശേരി സ്വദേശിനി സൗദാമിനി അമ്മ (78), തൃശൂര്‍ കുന്നംകുളം സ്വദേശി രാമകൃഷ്ണന് (70), ഏറനല്ലൂര്‍ സ്വദേശി ഷമീര്‍ (41), മലപ്പുറം വള്ളുവാമ്പ്രം സ്വദേശി ഹംസ (58), കല്പകഞ്ചേരി സ്വദേശിനി കുഞ്ഞിപാത്തുമ്മ (63), തിരൂര്‍ സ്വദേശിനി ലീല (60), തേഞ്ഞിപ്പാലം സ്വദേശിനി മമ്മദൂട്ടി (65), കോട്ടക്കല്‍ സ്വദേശി നഫീസ (72), കോഴിക്കോട് ചെറുവാത്ത് സ്വദേശി ഇബ്രാഹീം (64), പുതുപ്പാനം സ്വദേശി മജീദ് (73), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1255 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 844 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 865, എറണാകുളം 718, മലപ്പുറം 821, തൃശൂര്‍ 835, തിരുവനന്തപുരം 628, ആലപ്പുഴ 809, കൊല്ലം 478, പാലക്കാട് 226, കണ്ണൂര്‍ 295, കോട്ടയം 320, കാസര്‍ഗോഡ് 203, പത്തനംതിട്ട 152, വയനാട് 62, ഇടുക്കി 36 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂര്‍ 12, കോഴിക്കോട് 9, എറണാകുളം, തൃശൂര്‍ 7 വീതം, മലപ്പുറം 6, കാസര്‍ഗോഡ് 4, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7593 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 909, കൊല്ലം 750, പത്തനംതിട്ട 250, ആലപ്പുഴ 769, കോട്ടയം 167, ഇടുക്കി 94, എറണാകുളം 414, തൃശൂര്‍ 1170, പാലക്കാട് 239, മലപ്പുറം 731, കോഴിക്കോട് 1153, വയനാട് 120, കണ്ണൂര്‍ 572, കാസര്‍ഗോഡ് 255 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,291 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,74,675 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,926 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,733 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,193 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,093 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 41,47,822 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കാവശേരി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), കിഴക്കാഞ്ചേരി (18), ഓങ്ങല്ലൂര്‍ (5, 11, 12), കൊപ്പം (2), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (4, 15), എറണാകുളം ജില്ലയിലെ അങ്കമാലി (4 മാര്‍ക്കറ്റ് ഏരിയ), കൊല്ലം ജില്ലയിലെ തലവൂര്‍ (സബ് വാര്‍ഡ് 1, 2, 13), ആലപ്പുഴ ജില്ലയിലെ മുഹമ്മ (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 618 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കൊച്ചി: എല്ലാ കാലത്തും CPl നിലപാടുകളിൽ ഈ പൊരുത്തക്കേട് പതിവാണ്. പലപ്പോഴും നിലപാടുകളല്ല CPI പ്രതികരണങ്ങൾക്ക് പിന്നിലെന്ന് വ്യക്തമാവുന്ന തരത്തിലാണ് CPI ഇടപെടലുകൾ. CPM നെ അപേക്ഷിച്ച് സമരത്തിന് എന്നും പിന്നാലായ CPl സ്വന്തം സഖ്യ സർക്കാരിനെതിരെ സമരം ചെയ്യുക എന്ന വിരോധാഭാസമാണ് ഇന്നലെ കണ്ടത്. പലപ്പോഴും CPM നടത്തുന്ന വർഗ്ഗ ബഹുജന സമരത്തിന്റെ പ്രതിഫലം പങ്കുപറ്റുന്നതല്ലാതെ പറയത്തക്ക അണികളെ അണിനിരത്താൻ CPI ശ്രമിക്കാറില്ല എന്നത് CPM അണികൾ എന്നും ഉള്ളിൽ കൊണ്ടു നടക്കുന്ന ഈർഷ്യയാണ്. സർക്കാരിലെ. […]
തിരുവനന്തപുരം : ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി […]