GENERAL Idukki KERALA

95 വർഷങ്ങൾക്ക‌ുശേഷം മൂന്നാർ‐ മാട്ടുപ്പെട്ടി ട്രെയിൻ സർവ്വീസ് വീണ്ടും തുടങ്ങാൻ ശ്രമം..

img

മൂന്നാർ:

തൊണ്ണൂറ്റിയഞ്ച‌് വർഷങ്ങൾക്ക‌ുമുമ്പ‌് ഓട്ടം നിർത്തിയ മൂന്നാർ‐ മാട്ടുപ്പെട്ടി ട്രെയിൻ വീണ്ടും തുടങ്ങുന്നു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. പതിറ്റാണ്ടുകൾക്കുമുമ്പ് നിന്നുപോയ റെയിൽ വീണ്ടും പുനഃസ്ഥാപിക്കുന്നതിനായി എസ് രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ സാധ്യതാപഠനം നടത്തി.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത കേരള റെയിൽ ഡെവലപ‌്മെന്റ് കോർപറേഷൻ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് റെയിൽ പുനരുദ്ധരിക്കുന്നതിനുള്ള ചർച്ചകൾ ഉയർന്നത്. ഇതേതുടർന്ന‌് എസ് രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ, കെഡിഎച്ച്പി കമ്പനി സീനിയർ മാനേജർ അജയ് എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ചു. മൂന്നാർ, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങിലും സംഘം പരിശോധന നടത്തി. തൊണ്ണൂറ്റിയഞ്ച‌് വർഷംമുമ്പ് നിർത്തലാക്കിയ റെയിലിന്റെ അവശിഷ്ടങ്ങളും സംഘം കണ്ടെത്തി.
ഡാർജിലിങ്ങിലെ ഹിമാലയൻ ട്രെയിനിന്റെ മാതൃകയിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അഞ്ച‌് മുതൽ 15 കിലോമീറ്റർ റെയിൽ ആദ്യഘട്ടത്തിൽ നവീകരിക്കും. മുമ്പ് ട്രെയിൻ ഓടിയിരുന്ന റൂട്ട് എന്നിവ മനസ്സിലാക്കുന്നതിനും അതിനുള്ള സാഹചര്യങ്ങളും ടൂറിസം മന്ത്രി, കേരള റയിൽവേ ഡെവലപ‌്മെന്റ്, കോർപറേഷൻ അധികൃതർ എന്നിവരെ അറിയിക്കുന്നതിന്റെ ഭാഗമായാണ് എസ് രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ സന്ദർശിച്ചത്.

%d bloggers like this: