Announcements Covid19 HEALTH KERALA Malappuram

എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പരിശോധന

img

മലപ്പുറം : ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ എ.ഡി.ജി.പി വിജയ് സാഖറെ മഞ്ചേരി നഗരത്തില്‍ നേരിട്ടെത്തി നിയന്ത്രണങ്ങള്‍ വിലയിരുത്തി.

 

തുറക്കല്‍ ജംഗ്ഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, വായ്പ്പാറപ്പടി എന്നിവിടങ്ങളിലെ പോലീസ് ചെക്കിങ് പോയിന്റുകള്‍ പരിശോധിച്ച അദ്ദേഹം തടപ്പറമ്പിലും മാടംകോട് ഹൗസിംഗ് കോളനിയിലും ക്വാറന്റീന്‍ സൂപ്പര്‍വിഷന്‍ നടത്തി. വാഹന പരിശോധന, റോഡ് ബ്ലോക്കിങ്, ക്വാറന്റീന്‍ ചെക്ക് എന്നിവ കൂടുതല്‍ ശക്തമായി തുടരാന്‍ മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി അഭിലാഷിന് നിര്‍ദ്ദേശം നല്‍കി. നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവ്, റേഞ്ച് ഡി ഐ ജി എ. അക്ബര്‍, എ എസ് പി സാബു, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി സാജു. കെ. എബ്രഹാം, മലപ്പുറം ഡി വൈ എസ് പി സുദര്‍ശനന്‍ എന്നിവര്‍ എ.ഡി.ജി.പിക്കൊപ്പം പരിശോധനയിൽ പങ്കെടുത്തു